അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2019 ജനുവരി 7 – 13 വരെ

പുനലൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2019 ജനുവരി 7 – 13 വരെ പുനലൂർ ഏ. ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടും. ജനുവരി 7 ന് അസ്സംബ്ലിസ് ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി. എസ്. ഫിലിപ്പ് കൺവൻഷൻ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യും.

കൺവൻഷനോടനുബന്ധിച്ചു ശുശ്രുഷകന്മാരുടെ സെമിനാർ, മിഷൻ സമ്മേളനം, ഓർഡിനേഷൻ ശുശ്രുഷ, സൺഡേ സ്കൂൾ, സി എ വാർഷിക സമ്മേളനം, പൊതുയോഗം എന്നിവ നടത്തപ്പെടും.

പാസ്റ്റർമാരായ പി. എസ്. ഫിലിപ്പ്, ഐസക് വി. മാത്യു, ടി. വി. പൗലോസ്, എ. രാജൻ, എം. എ. ഫിലിപ്പ്, എന്നിവർ കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. പാസ്റ്റർ സാം ഇളമ്പൽ മീഡിയ കൺവീനറായി പ്രവർത്തിക്കുന്നു.

post watermark60x60

ജനുവരി 13 ന് നടത്തപെടുന്ന സംയുക്ത ആരാധനയോട് കൂടി മഹാസമ്മേളനം സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like