യു.പി.എഫ്.കെ കൺവൻഷൻ ഒക്ടോബർ 24ന് തുടങ്ങും; പാസ്റ്റർ റ്റി.ജെ. സാമുവേൽ മുഖ്യ പ്രാസംഗികൻ

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് കുവൈത്തിന്റെ
മൂന്നാമത് വാർഷിക കൺവെൻഷൻ 2018 ഒക്ടോബർ 24 മുതൽ 26 വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് & പാരിഷ് ഹാളിൽ വെച്ച്
നടത്തപെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനായ പാസ്റ്റർ റ്റി.ജെ. സാമുവേൽ പ്രസംഗിക്കും.
ലോകമെമ്പാടുമുള്ള കൺവെൻഷൻ വേദികളിൽ നിറസാന്നിധ്യമായ സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രുഷ നയിക്കും.
കുവൈറ്റിലെ 19 സഭകളുടെ ആത്മീയ കൂട്ടായ്മയായ യു.പി.എഫ്.കെ കൺവൻഷനായി എല്ലാ സഭ പ്രതിനിധികളുമടങ്ങുന്ന വിപുലമായ സമതി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഷാജി തോമസ് (ജനറൽ കൺവീനർ), ജിജി എം തോമസ് (സെക്രട്ടറി), ഷിബു വി സാം (ജോ. സെക്രട്ടറി), റെജി  റ്റി സഖറിയ (ട്രഷറർ), റെജി ബേബിസൺ (ജോ. ട്രഷറർ), റോയ് കെ യോഹന്നാൻ, മാത്യു ദാനിയേൽ (ഉപദേശക സമതി അംഗങ്ങൾ) പാസ്റ്റർ ജോസഫ് മാത്യു (പ്രോഗ്രാം), പാസ്റ്റർ സാം തോമസ് (സുവനീർ), അനുമോദ് ബേബി (പബ്ലിസിറ്റി) പാസ്റ്റർ പ്രഭ റ്റി. തങ്കച്ചൻ (വോളണ്ടിയർ), പാസ്റ്റർ സജി എബ്രഹാം (പ്രയർ), ബിജോ കെ. ഈശോ (ഗതാഗതം), മനോജ് ജോർജ്ജ് (ക്വയർ) എന്നിവർ കൺവൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നു.

യുണെറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് – കുവൈറ്റ്:

കുവൈറ്റിൽ ഉപജീവനാർത്ഥം കാലാകാലങ്ങളിൽ എത്തിച്ചേർന്ന ദൈവജനത്തിന് ദൈവീക ആരാധനയുള്ള അവസരങ്ങളും ദൈവം ഒരുക്കി 5 ദശാബ്ദങ്ങൾക്ക് മുൻപ് സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഒരു കൂടിവരവ് സ്ഥാപിതമാകുകയും പിന്നീട് അതു വിശാലമാക്കുകയും പടർന്നു പന്തലിക്കുകയും തുടർ കാലങ്ങളിൽ ജനബാഹുല്യം നിമിത്തവും സൗകര്യ അർത്ഥവും വിവിധ കൂടിവരവുകൾ പലയിടങ്ങളിലുമായി ഉടലെടുക്കപ്പെട്ടു.  കേരളത്തിൽ നേതൃത്വം നൽകപ്പെടുന്ന വിവിധ സഭാ പ്രസ്ഥാനങ്ങളുടെ ഘടകങ്ങളുമായി കുവൈറ്റിൽ സ്ഥാപിതമായ ഉപദേശ ഐക്യതയുള്ള സഭകൾ വ്യത്യസ്തതയോടെ പ്രവർത്തിച്ചു എങ്കിലും സഹകരണവും ആത്മീക സ്നേഹവും നിലനിർത്തിപ്പോന്നു. കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയിൽ ഈ സഭകൾക്ക് ഒന്നിച്ച് പ്രവർത്തിക്കുവാൻ ഒരു ഐക്യവേദി വേണമെന്ന ചിന്തയെ 2016-ൽ ദൈവം സാധ്യമാക്കി പ്രാർത്ഥനയുടെയും ദൈവീക നടത്തിപ്പിന്റെയും ഫലമായി കുവൈറ്റിൽ എൻ.ഇ.സി.കെ.യിൽ അംഗം ആയിരിക്കു ന്ന ഉപദേശത്തിൽ ഐക്യത പുലർത്തുന്ന 19 സഭകൾ ചേർന്ന് യുണൈറ്റഡ് പെന്തക്കോതൽ ഫെലോഷിപ്പ് എന്ന പേരിൽ ഒരു ഐക്യവേദി രൂപീകരിച്ചു. തുടക്കം മുതൽ കാര്യക്ഷമതയോടും മാതൃകയോടും കൂടി അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.