ജീവനു വേണ്ടി ശബ്ദമുയര്‍ത്താന്‍ ‘മാര്‍ച്ച് ഫോര്‍ ലൈഫ് 2019’; മുഖ്യപ്രമേയം പുറത്തിറക്കി

വാഷിംഗ്‌ടണ്‍ ഡിസി: ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് കൂട്ടായ്മയെന്നു അവകാശപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ഡിഫന്‍സ് ആന്‍ഡ്‌ എഡ്യൂക്കേഷന്റെ 2019-ലെ റാലിയുടെ മുഖ്യപ്രമേയം പുറത്തിറക്കി. “യുണീക്ക് ഫ്രം ഡേ വണ്‍ : പ്രോലൈഫ് ഈസ്‌ പ്രോ സയന്‍സ്” എന്നതായിരിക്കും 46-മത് വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യ പ്രമേയം. 2019 ജനുവരി 18 വെള്ളിയാഴ്ച വാഷിംഗ്‌ടണ്‍ ഡിസിയിലെ നാഷ്ണല്‍ മാള്‍, പന്ത്രണ്ടാമത് സ്ട്രീറ്റില്‍ വെച്ചായിരിക്കും കൂട്ടായ്മയും റാലിയും നടക്കുക. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും രാവിലെ 11.30ന് സംഗീത പരിപാടിയോടെ കൂട്ടായ്മ ആരംഭിക്കുമെന്നാണ് സൂചന.

തുടര്‍ന്നുള്ള പ്രസംഗങ്ങള്‍ക്കു ശേഷം ഉച്ചക്ക് ഒരു മണിയോടെ റാലി ആരംഭിക്കും. 1973-ല്‍ അബോര്‍ഷന്‍ നിയമവിധേയമാക്കികൊണ്ട് ‘റോ v. വേഡ്’ കേസില്‍ വിധിപ്രസ്താവം നടത്തിയ സുപ്രീം കോടതിയിലേക്കാണ് മാര്‍ച്ച് നടത്തുക. പ്രോലൈഫ് ആശയങ്ങളുടെ പിന്നിലും ശാസ്ത്രമുണ്ടെന്നും വൈദ്യശാസ്ത്രവും സാങ്കേതികവിദ്യകളും പ്രോലൈഫ് ആശയങ്ങളുടെ പിന്നിലെ ശാസ്ത്രത്തെ സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും ഇതാണ് മുഖ്യ പ്രമേയത്തിന്റെ പിന്നിലെ ആശയമെന്നും സംഘാടകര്‍ അറിയിച്ചു.

അണ്ഡ-ബീജസങ്കലനം നടക്കുന്ന ഒന്നാം ദിവസം മുതല്‍ നമ്മളില്‍ ഡി‌എന്‍‌എയുടെ സാന്നിധ്യമുണ്ട്. നമ്മുടെ പ്രത്യേകതകളും വ്യത്യാസവും മനസ്സിലാക്കുവാന്‍ ഒന്നാം ദിവസം മുതല്‍ നമ്മളിലുള്ള ഈ ഡി‌എന്‍‌എ കൊണ്ട് സാധിക്കുന്നതാണെന്നും അതിനാല്‍ ഭൂഗോളത്തിലെ ഓരോ മനുഷ്യജീവിയേയും വ്യത്യസ്തരാക്കുന്ന വിരലടയാളത്തിന്റെ ചിത്രത്തോട് കൂടിയ ബാനറുമായിട്ടായിരിക്കും റാലി നടക്കുകയെന്നും സംഘാടക നേതൃത്വം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷകണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.