ലേഖനം:അനുകരണമോ അനുഗമനമോ? | ബിജു പി. സാമുവൽ,വെസ്റ്റ് ബംഗാൾ

മിക്ക മനുഷ്യരും അനുകരണം ഇഷ്ടപ്പെടുന്നു. സംസാരത്തിലും വസ്ത്രധാരണത്തിലും ഭാവത്തിലും ചില ശൈലികളിലും എല്ലാം പ്രശസ്‌തരായവരെ അനുകരിക്കാൻ ഒരു ശ്രമം മനുഷ്യർ നടത്താറുണ്ട്. ചിലരൊക്കെ അവരുടെ തനിമ ഉപേക്ഷിച്ച് മറ്റുള്ളവരിലേക്ക് കൂടുമാറ്റം നടത്തുന്നു .

രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും ഒക്കെ അനുകരിച്ച് ടി. വി. ചാനലുകളിൽ പ്രോഗ്രാം നടക്കാറുണ്ട്. പ്രോഗ്രാം കഴിയുമ്പോൾ അനുകരിച്ചവർ അവരുടെ പഴയ ശൈലിയും ജീവിതവും തുടരുന്നു. ആരെയാണോ അവർ അനുകരിച്ചത് അവരുടെ ജീവിതവുമായി അനുകരിച്ചവർക്കു ബന്ധമൊന്നുമില്ല. അനുകരണം അവർക്ക് ഒരു കല മാത്രമാണ്‌.

ഇതിൽ നിന്നും വ്യത്യസ്തമൊന്നുമല്ല നമ്മുടെ ജീവിതവും. ഞായറാഴ്ച്ചകളിലുള്ള ഒരു അനുകരണം മാത്രമായി നമ്മുടെ ക്രിസ്തീയ ജീവിതം താഴേക്കു പോയിരിക്കുന്നു.

എഫേസ്യലേഖനം 5:1 ശ്രദ്ധിക്കുക. ആകയാൽ പ്രിയ മക്കൾ എന്ന പോലെ ദൈവത്തിന്റെ അനുകാരികൾ ആകുവിൻ.

ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവം നമ്മുടെ പിതാവാണ് . നാം അവിടുത്തെ മക്കളും.
നാം ദൈവത്തെയും ദൈവിക സ്വഭാവത്തെയും അനുകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു .

ദൈവത്തെ അനുകരിപ്പിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തെ അനുഗമിപ്പിൻ എന്നാണ്.

ദൈവത്തിന്റെ അതേ ദിശയിൽ യാത്ര ചെയ്യുന്നതും എല്ലാറ്റിനെയും ദൈവ ദൃഷ്ടിയിലൂടെ ദർശിക്കുന്നതുമായ ജീവിതമാണത് .

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന സുവിശേഷ യോഗങ്ങളാണ് മിക്കയിടങ്ങളിലും നടക്കുന്നത്. ധാരാളം ആളുകൾക്ക്‌ സൗഖ്യം
ലഭിച്ചതായി സംഘാടകർ അവകാശപ്പെടുകയും ചെയ്യുന്നു.

പക്ഷെ അനുതാപമില്ലാത്ത മാനസാന്തരവും അനുഗമനം ഇല്ലാത്ത ആരാധനയുമാണ് ഇന്നിന്റെ ശാപം. യേശുവിനെ ആഴമായി സ്നേഹിക്കുന്ന , അവന്റെ പാതകളെ കൃത്യമായി പിന്തുടരുന്ന ഒരു വിശുദ്ധ സമൂഹമാണ് ദൈവത്തിന്റെ പ്ലാൻ.

യേശുവിന്റെ ഉപദേശങ്ങളെ പഠിക്കുന്നവനും പഠിപ്പിക്കുന്നവനും ശിഷ്യൻ ആകണമെന്നില്ല. ഗുരുവിനെ വിടാതെ പിന്തുടരുകയും ഗുരുവിന്റെ സ്വഭാവത്തെ സ്വജീവിതത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവനാണ് ശിഷ്യൻ.

ഒരു പുനർ വിചിന്തനത്തിന് സമയം ആയിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.