ഇക്വഡോറില്‍ മരിച്ച നിലയിൽ വൈദികനെ കണ്ടെത്തി

ക്വിറ്റോ: തെക്കൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ആർടുറോ റെനെ പൊസോ സമ്പസ് എന്ന വൈദികനെയാണ് ഒക്ടോബര്‍ 9നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാൻ ജുവാൻ ഇടവക വികാരിയായിരുന്ന വൈദികന്റെ മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിലായിരിന്നു. മോഷണ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഒക്ടോബര്‍ 11നു ക്വിറ്റോ ബസിലിക്ക ദേവാലയത്തില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ക്വിറ്റോ ആര്‍ച്ച് ബിഷപ്പ് ഫോസ്റ്റോ ട്രാവെസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആത്മാർത്ഥമായ സേവനം കാഴ്ചവെച്ച വൈദികനായിരുന്നു ഫാ. ആർടുറോയെന്ന്‍ ഇടവക സമൂഹം അനുസ്മരിച്ചു. അറുപത്തിരണ്ടുകാരനായ വൈദികന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like