ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റിംഗ് നടന്നു

KE News Desk | Thiruvalla

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റിംഗ് 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്നു.

ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ജോമോൻ ജെ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ പാസ്റ്റർ എൽദോ പി. ജോസഫ് സ്വാഗതം ആശംസിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ കെ. ശാമുവേൽ പ്രാർത്ഥിച്ച് യോഗം ദൈവസന്നിധിയിൽ സമർപ്പിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് മുഖ്യ സന്ദേശം നൽകി.

റവ. തോമസ് മാത്യു, ശാരോൻ ഫെലോഷിപ്പ് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി. ചെറിയാൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. പാസ്റ്റർ സ്റ്റാൻലി മാത്യു, ബ്രദർ സാംസൺ എന്നിവർ വർഷിപ്പിന് നേതൃത്വം നൽകി.

ഓരോ സെന്ററുകളിലെയും പ്രസിഡന്റ്, സെക്രട്ടറി, കോർഡിനേറ്റർമാർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.

ഇവാഞ്ചലിസം ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ ജോൺസൻ സി., പാസ്റ്റർ മോട്ടിലാൽ തോമസ്, ബ്രദർ ആൽബിൻ കെ. മാത്യു, ബ്രദർ സന്തോഷ് കൊറ്റമം എന്നിവരും മീറ്റിംഗിന് നേതൃത്വം നൽകി.

ഇവാഞ്ചലിസം ബോർഡ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജി. കോശി നന്ദി അറിയിച്ചു. വൈസ് ചെയർമാൻ പാസ്റ്റർ ജിജോ യോഹന്നാൻ പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞതോടെ യോഗം സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading