ജയോത്സവമായി നടത്തുന്ന ക്രിസ്തു : ഡോ.പി.എസ്.ഫിലിപ്പ്

റിയാദ്: ഏ.ജി.സെൻട്രൽ റീജിയൻ്റെ നേതൃത്വത്തിൽ റിയാദിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധന 2018 ഒക്ടോബർ 5 വെള്ളിയാഴ്ച രാവിലെ നടന്നു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ.സി.റ്റി.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഏ.ജി.മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ട് ഡോ.പി.എസ്.ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ഒരു ദൈവപൈതലിനെ ജയോത്സവമായി നടത്തുന്ന ക്രിസ്തുവിൽ ആശ്രയിക്കുവാനുള്ള ആഹ്വാനത്തോടു  കൂടെയുള്ള സന്ദേശം വിശ്വാസി സമൂഹത്തെ ആത്മീയ ഉത്തേജനത്തിലേക്കു നയിക്കുന്നതായിരുന്നു. പാസ്റ്റർ.റെജി ഓതറ സങ്കീർത്തനം വായിച്ചു സന്ദേശം നൽകുകയും പാസ്റ്റേഴ്സ് ജോർജ് വർക്കി, റെജി പുല്ലാട്, റെജി തലവടി, ബേബിക്കുട്ടി, റെജി പത്തനാപുരം, വിനോദ് സഖറിയ, സിസ്റ്റർ.ലീലാമ്മ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. പാസ്റ്റർ.സ്റ്റാൻലി പോൾ മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും പാസ്റ്റർ.സാംസൺ ശാമുവേലിന്റെ നേതൃത്വത്തിൽ ഉള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും പാസ്റ്റർ.തോമസ് ജോസഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പാസ്റ്റേഴ്സ് ബിജു ബേബി കൊട്ടാരക്കര, ഷാജി ഡാനിയേൽ, ബ്രദർ.ബിജു രാജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റിയാണ് എല്ലാ ക്രമീകരണങ്ങളും ചെയ്തതു. ഒക്ടോബർ 6 ശനിയാഴ്ച വൈകിട്ട് നടന്ന പ്രത്യേക യോഗത്തിൽ വെച്ചു 8 ദൈവദാസന്മാരെ ഏ.ജി.യുടെ ശുശ്രൂഷകന്മാരായി ഡോ.പി.എസ്.ഫിലിപ്പ് പ്രാർത്ഥിച്ചു നിയോഗിച്ചു. വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്ന ദൈവദാസന്മാർ ആശംസകൾ അറിയിച്ചു. ഡോ.പി.എസ്.ഫിലിപ്പ് നയിക്കുന്ന മൂന്നാഴ്ചത്തെ ബൈബിൾ ക്ലാസ്സുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like