ന്യൂയോര്‍ക്കില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; 20 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ലിമോസിന്‍ കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.

post watermark60x60

അപകട കാരണം വ്യക്തമായിട്ടില്ല. ഡ്രൈവറും ലിമോസിനിലുണ്ടായിരുന്ന മറ്റ് 17 പേരും കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച ശേഷം മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

-ADVERTISEMENT-

You might also like