ഫ്രീഡം ലൈഫ് ഫെലോഷിപ്പ് ഒരുക്കുന്ന ലഹരിവിമോചന ധ്യാനം

കണ്ണൂർ: ഫ്രീഡം ലൈഫ് ഫെലോഷിപ്പ് ഒരുക്കുന്ന ഏഴ് ദിവസത്തെ ലഹരിവിമോചന ധ്യാനം 2018 ഒക്ടോബർ 14 മുതൽ 21വരെ കണ്ണൂർ പരിയാരത്ത് എംബേറ്റിൽ ഉള്ള MPBS ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. ധ്യാന ഗുരുക്കന്മാർ, കൗൺസിലർമാർ, മെഡിക്കൽ ഡോക്ടർമാർ എന്നിവരുടെ വിവിധ തരത്തിലുള്ള ക്ലാസുകൾ, സംഗീത ശുശ്രൂഷകൾ, ഇതര ആത്മീയ ശുശ്രൂഷകൾ എന്നിവ കോർത്തിണക്കി വളരെ ക്രിയാത്മകമായിട്ടാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും താമസവും സൗജന്യം ആണ്. നമ്മുടെ നാടിനെ സ്നേഹിച്ച് ക്രമീകരിക്കുന്ന ഈ പ്രവർത്തനത്തെ ഓർത്ത് ദൈവജനം പ്രാർത്ഥിക്കുകയും മദ്യപാന ആസക്തിയോ കുടുംബ തകർച്ചയോ ഇതര പ്രതിസന്ധികളോ അനുഭവിക്കുന്നവരെ ഇതിലേക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യണമെന്നു സംഘാടകർ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.