സുവിശേഷ വയലിൽ 25 വർഷം പൂർത്തിയാക്കിയ മിഷനറി വീരരെ ആദരിച്ചു

പാട്ന: ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2ന് 5 മണിക്ക് പാട്ന ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച്  ബീഹാറിന്റെ മണ്ണിൽ എതിർപ്പുകളും വെല്ലുവിളികളും കഷ്ടതകളും അതിജീവിച്ചു സുവിശേഷ വയലിൽ മടികൂടാതെ സമർപ്പണത്തോടെ  25 വർഷവും അതിലധികവും  പൂർത്തിയാക്കിയ മിഷനറി വീരന്മാരെ ആദരിച്ചു. ബീഹാർ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

കെ.ഇ. മാനേജ്മെന്റ് പ്രതിനിധിയും മിഷൻ ഡയറക്ടറുമായ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ തുടക്കത്തിൽ സംസാരിച്ചു. ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മറ്റുള്ളവർ ആരും അറിയാതെ ജീവിച്ച, ഈ രീതിയിൽ മഹാന്മാർ ആയ കർത്തൃദാസന്മാരെ ആദരിക്കുന്ന ഒരു യോഗം സംഘടിപ്പിച്ചത്. അതിനു ക്രൈസ്തവ എഴുത്തുപുരക്ക് സാധിച്ചതിൽ ഉള്ള ചാരിതാർഥ്യം അദ്ദേഹം അറിയിച്ചു. യോഗം വിജയമാക്കുവാൻ പ്രവർത്തിച്ച ബീഹാർ ടീം അംഗങ്ങളായ പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ, പാസ്റ്റർ സാബു എം. വർഗീസ്, പാസ്റ്റർ ടൈറ്റസ് ജോൺസൻ, പാസ്റ്റർ ലിജോ എം വർഗീസ്, ഇവാ.ജോൺ എബ്രഹാം, ഇവാ.സുജൻ വർഗീസ്, ബ്രദർ ഫിന്നി വർഗീസ്, ബ്രദർ ഷോബി എബ്രഹാം, ഇവാ. ജോയ്‌സ് ജോസഫ്, ബ്രദർ ഡോനു ഡേവിഡ്, ഇവാ. ടൈറ്റസ് മത്തായി എന്നിവർക്ക് ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് ടീമിന്റെ അഭിനന്ദനങ്ങളും മീറ്റിംഗിന്റെ വിജയത്തിനായി പ്രവർത്തിച്ച ഖത്തർ, ദുബായ് ചാപ്റ്ററുകളോടും മറ്റു വ്യക്തികളോടും ഉള്ള നന്ദിയും അദ്ദേഹം അറിയിച്ചു 

ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന സുവിശേഷകരിൽ ഒരാളും സുവിശേഷവയലിൽ ഏകദേശം 49 വർഷത്തെ സേവനം പൂർത്തിയാക്കിയ റവ. പാപ്പി മത്തായി വചന ശുശ്രൂഷ നടത്തി. 

തുടർന്ന് മിഷനറിമാരുടെ ജീവിതസാക്ഷ്യങ്ങളുടെ അകമ്പടിയോടെ ബീഹാറിൽ 25 വർഷം ദൈവവേല പൂർത്തീകരിച്ച 12ൽ പരം മിഷനറിമാരേയും അവരുടെ കുടുംബത്തെയും ആദരിച്ചു. 

ഈ ദൈവ ഭൃത്യൻമാരുടെ സാക്ഷ്യം കൂടിവന്നവരുടെ കണ്ണിനെ ഈറൻ അണിയിച്ചു. കഷ്ടതയിൽ കൂടി ദൈവനാമമഹത്വത്തിനായി സുവിശേഷ വയലിൽ അത്യദ്ധ്വാനം ചെയ്യാൻ സാധിച്ചതിന്റെ സംതൃപ്തിയിൽ ആയിരുന്നു ഈ കർത്തൃദാസന്മാർ. തങ്ങളുടെ കഷ്ടതയിലും കൈത്താങ്ങൽ ആയി നിന്നിരുന്ന ജീവിത സഖിമാരോട് കൂടി ആയിരുന്നു അവർ ആദരവ് ഏറ്റുവാങ്ങിയത്. 

കെ.ഇ. ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റ് അനീഷ് വലിയപറമ്പിൽ മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെയും സഹോദര കൂട്ടായ്മയെയും പ്രതിനിധീകരിച്ച് ആശംസകൾ അറിയിച്ചു. തുടർന്ന് കെ.ഇ. കുടുംബ പ്രതിനിധികളായ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, സ്റ്റീഫൻ ശാമുവേൽ, അനീഷ് വലിയപറമ്പിൽ എന്നിവരെ ബീഹാർ ചാപ്റ്റർ ആദരിച്ചു. ഈ പ്രോഗ്രാമിന്റെ തൽസമയ സംപ്രേക്ഷണം സ്റ്റീഫൻ സാമുവേലിന്റെ നേതൃത്വത്തിൽ അഡോണായ് മീഡിയ നിർവഹിച്ചു. ബിഹാറിൽ ഉള്ള മലയാളി വിശ്വാസികൂട്ടായ്മ യുടെ  സഹകരണം (മലയാളി ക്രിസ്ത്യൻ ഫെല്ലോഷിപ് ബീഹാർ ) ഈ മീറ്റിംഗിന്റെ വിജയത്തിന് നല്ല പിൻബലം ആയിരുന്നു. 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.