കേരള സംസ്ഥാന പി.വൈ.പി.എ അറിയിപ്പ്

കുമ്പനാട്: സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം വന്നതിനാൽ ആധാർ നമ്പർ നിർബന്ധമാക്കുവാൻ സാധിക്കാതെ വരുന്നു. സുതാര്യമായ മെബർഷിപ്പ് ശേഖരണത്തിനു ആധാർ നമ്പർ മനസോടെ നൽകുവാൻ സാധിക്കുന്നവർക്ക് അതാണ് അഭികാമ്യം. അതിനു കഴിയുന്നില്ലെങ്കിൽ ഗവർമെന്റെ് അംഗീകരിച്ച ഏതെങ്കിലും ഐ.ഡി. കാർഡ് നമ്പരുകൾ (പാ൯കാർഡ്, ഡ്രൈവിംഗ് ലൈസെ൯സ്, ഇലക്ഷ൯ തിരിച്ചറിയൽ കാർഡ് മുതലായവ) മെംബർഷിപ്പ് ഫോമിൽ എഴുതിയിരിക്കണം. ഇവയിൽ ഒന്നും തെളിവായി നല്കുവാൻ ഇല്ലാ എങ്കിൽ മാത്രം SSLC /ബെർത്ത് സെർട്ടിഫിക്കറ്റിന്റെ കോപ്പി ചേർക്കുക.

മേല്പറഞ്ഞ ഒന്നു പോലും രേഖപ്പെടുത്താത്ത വ്യക്തിയുടെ മെംബർഷിപ്പ് തള്ളപ്പെടും. ഐ.ഡി നമ്പർ നൽകുന്നവർ മെമ്പർഷിപ്പ് വെരിഫിക്കേഷൻ നടക്കുന്ന സമയത്തു ആവശ്യമായി വന്നാൽ പ്രസ്തുത വ്യക്തിയുടെ ഐ.ഡി പ്രൂഫിന്റെ കോപ്പി സംസ്ഥാന പി.വൈ.പി.എയ്ക്ക് സംശയ നിവാരണത്തിനായി നൽകേണ്ടതാണ്.

എല്ലാ സഭകൾക്കും കത്ത് അയക്കുവാൻ നിശ്ചിത തീയതിക്ക് മുമ്പ് സമയമില്ലാത്തതിനാലും, കൂടാതെ കേരളത്തിൽ മുഴുവൻ അയയ്ക്കണമെങ്കിൽ നല്ലൊരു തുക ചിലവാകും എന്നതിനാലും എല്ലാ പി.വൈ.പി.എ കൗൺസിൽ/മേഖല പ്രതിനിധികൾ/സോഷ്യൽ മീഡിയ/ഓൺലൈൻ വാർത്താ മാധ്യമങ്ങൾ വഴിയായി പ്രസ്തുത വിവരം അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.