വചനധാര-2018 ന്യൂഡൽഹിയിൽ

ന്യൂഡൽഹി : ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ഫെയ്ത്ത് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ(F.C.Y.M) ആഭിമുഖ്യത്തിൽ കൽക്കാജിയിലുളള DDA കമ്മ്യൂണിറ്റി ഹാളിൽ ഒക്ടോബർ 5 മുതൽ 7 വരെ നടക്കും.

പാസ്റ്റർ എം.സാമുവേൽകുട്ടി ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ അജി ആന്റണി (റാന്നി) വചനശുശ്രൂഷ നടത്തും.

എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗുകളിൽ ഫെയ്ത്ത് സിയോൺ സിങ്ങേഴ്സ്, ന്യൂഡൽഹി ആരാധനകൾക്ക് നേതൃത്വം നൽകും.

ഒക്ടോബർ 5ന് വൈകുന്നേരം ജോർജ്ജ്കുട്ടി (ചിറ്റാർ) വെളിപ്പാട് പുസ്തക മനപാഠം അവതരിപ്പിക്കും.

ഈ പരിപാടിയുടെ തൽസമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര-അഡോണായ് മീഡിയ ടീം ഒരുക്കുന്നതാണ്. പാസ്റ്റർ ബിനു ജോൺ, ബിനോയ് പി ജോൺ, ഷിബു യോഹന്നാൻ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.