ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല ചെയ്യപ്പെടുന്ന രാജ്യം

നൈജീരിയ അക്ഷരാര്‍ഥത്തില്‍ ക്രൈസ്തവരുടെ ശവപ്പറമ്പായി മാറുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം പതിനായിരക്കണക്കിന് ക്രൈസ്തവര്‍ കൊല ചെയ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.ഫുലാനികളാണ് ക്രൈസ്തവ കൂട്ടകൊലക്ക് പിന്നില്‍ ഏറ്റവും ശക്തമായ് ഉളളത്. ബോക്കോ ഹോരാമിന്റെ സ്വതീനവും വര്‍ദ്ധിച്ചുവരുന്നു. .ദേവാലയങ്ങളും വീടുകളും നഷ്ടമായി.ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമങ്ങളിലും, വീടുകളിലും അതിക്രമിച്ചുകയറി കണ്ണില്‍ കനുന്നവരെയെല്ലാം വെടിവച്ചു കൊല്ലുകയാണ് ഇവര്‍. ക്രൈസ്തവരുടെ കൃഷി തോട്ടങ്ങളിലും ഇവര്‍ വ്യാപക നാശം ഉണ്ടാക്കുന്നു.

ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ എന്ന സംഘടനയുടെ അഭിപ്രായപ്രകാരം നൈജീരിയായില്‍ ക്രൈസ്തവര്‍ ഫൂലാനികളുടെ പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകരും കാറ്റില്‍ ഹെര്‍ഡേഴ്‌സും തമ്മിലാണ് ഇവിടെ സംഘടനം നടക്കുന്നത്. ക്രൈസ്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പീഡനമാണ് ഇവിടെ അരങ്ങേറുന്നത്. അത്യാധിനീകമായ യുദ്ധ തോക്കുകള്‍ ആണ്  ഇവര്‍ ഉപയോഗിക്കുന്നത്.

ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന് പുറമെ ദേവാലയങ്ങള്‍ മോസ്‌ക്കുകളായി മാറ്റുകയും ചെയ്യുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ക്രൈസ്തവര്‍ എവിടെയും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like