കോപ്റ്റിക് ക്രെെസ്തവ സമൂഹത്തെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു

വിശ്വാസത്തിന്റെ പേരിൽ നിരന്തരം പീഡനമേൽക്കേണ്ടി വരുന്ന ഈജിപ്തിലെ കോപ്റ്റിക് ക്രെെസ്തവ ന്യൂനപക്ഷം സമാധാന നൊബേൽ സമ്മാനത്തിനായുളള നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചു. ഇത് ആദ്യമായാണ് ഒരു മതവിഭാഗം പട്ടികയിൽ ഇടം പിടിക്കുന്നത്. മുന്നൂറ്റിമുപ്പത്തൊന്നു നാമനിർദ്ദേശങ്ങളാണ് ഈ വർഷത്തെ പട്ടികയിൽ ഉള്ളത്.

ഒാപ്പൺ ഡോർസ് എന്ന സന്നദ്ധ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം നൂറ്റിഇരുപത്തിയെട്ട് കോപ്റ്റിക് ക്രെെസ്തവർ കൊല്ലപ്പെടുകയും, ഇരുനൂറിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. കോപ്റ്റിക് ക്രെെസ്തവ സ്ത്രീകളും കടുത്ത വിവേചനമാണ് രാജ്യത്തു അനുഭവിക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് നൊബേൽ സമ്മാന വിജയിയെ പ്രഖ്യാപിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.