വിവാഹബന്ധത്തിലെ പ്രതിസന്ധികള്‍ക്കു പിന്നില്‍ വിശ്വാസക്കുറവ്: ഫ്രാന്‍സിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: വിവാഹബന്ധത്തിലെ പ്രതിസന്ധികള്‍ക്കും പാളിച്ചകള്‍ക്കും പിന്നില്‍ വിശ്വാസക്കുറവാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ. വത്തിക്കാന്‍റെ വിവാഹ കാര്യങ്ങള്‍ക്കായുള്ള നിയമവിഭാഗം സംഘടിപ്പിച്ച പഠനശിബരത്തില്‍ പങ്കെടുത്തവരുമായി റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. ക്രിസ്തീയ കാഴ്ചപ്പാടിലും സഭയുടെ രൂപത-ഇടവക സംവിധാനങ്ങളിലും കുടുംബങ്ങളുമായുള്ള ബന്ധം അതിന്‍റെ ചടങ്ങുകളില്‍ അവസാനിപ്പിക്കാതെ, ദമ്പതികളുടെ ജീവിതയാത്രയില്‍ അവര്‍ക്കൊപ്പം ആത്മീയമായി പിന്‍തുടര്‍ന്നു സഹായിക്കുന്ന, അജപാലന സംവിധാനം സഭ വളര്‍ത്തിയെടുക്കേണ്ടതാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് പിന്‍തുടരേണ്ട യാത്രയാണ് ദാമ്പത്യജീവിതം. വ്യക്തികളുടെ വിശ്വാസക്കുറവില്‍നിന്നും ആന്തരികമായ പ്രതിസന്ധികളില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ് കുടുംബപ്രശ്നങ്ങള്‍. യുവദമ്പതികളുടെ ജീവിത പ്രതിസന്ധികളില്‍ ഇടവകവികാരിമാരും മറ്റു അജപാനസംവിധാനങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി അവരെ സഹായിക്കേണ്ടതാണ്. അതിന് ഇണങ്ങുന്ന വിധത്തില്‍ കുടുംബങ്ങള്‍ ഇടവകയെയും അജപാലകരെയും, അതിന്‍റെ പക്വമാര്‍ന്ന ഉപദേഷ്ടാക്കളെയും സമീപിക്കാന്‍ സഹായകമാകുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കേണ്ടതാണ്. അതിന് ഉതകുന്ന ഇടവക സംവിധാനത്തിന്‍റെ ഭാഗമായി കുടുംബസ്ഥരായ ഉപദേശകരും, ജീവിതാനുഭവമുള്ള കാരണവന്മാരും, മനശാസ്ത്രവിദഗ്ദ്ധരും കുടുംബങ്ങളെ തുണയ്ക്കുവാനുള്ളവരായി ഉണ്ടായിരിക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു. രാജ്യാന്തര കൂട്ടായ്മയില്‍ 1200-ല്‍ അധികം പേരാണ് പങ്കുചേര്‍ന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like