അഞ്ച് കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടവയിൽ നിങ്ങളുടെ അക്കൗണ്ട് ഉണ്ടോ എന്നറിയാം

ന്യൂയോർക്: അഞ്ച് കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ടെക്‌ലോകം കേട്ടത്. സ്വന്തം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ടോ എന്നാണ് ഓരോരുത്തരും അന്വേഷിക്കുന്നത്. ഇതിനുള്ള മറുപടി ഫേസ്ബുക്ക് തന്നെ നല്‍കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങളെ നോട്ടിഫിക്കേഷന്‍ വഴി അറിയിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. ന്യൂസ്ഫീഡില്‍ ആദ്യഫീഡായി ഈ സന്ദേശം കാണാം. സന്ദേശം ഇല്ലെങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ അക്കൗണ്ട് ഇതുവരെ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറ്റമുണ്ടായതെന്നാണ് വിവരം. ഇക്കാര്യം ഫേസ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like