എറൈസ് & ഷൈൻ ദ്വിദിന ഉണർവ്വ് യോഗങ്ങൾ കൊൽക്കത്തയിൽ

കൊൽക്കത്ത: ഐ.പി.സി കൊൽക്കത്ത ക്രിസ്ത്യൻ അസംബ്ലിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2, 3 തീയതികളിൽ ഉണർവ്വ് യോഗങ്ങൾ നടത്തപ്പെടുന്നു. മുകുന്ദപൂരിലുള്ള ക്രിസ്ത്യൻ അസംബ്ലിയുടെ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടുന്ന യോഗങ്ങളിൽ പാസ്റ്റർ ജോൺസൺ മേമന, കൊട്ടാരക്കര ശുശ്രൂഷിക്കുന്നു. കൊൽക്കത്ത ക്രിസ്ത്യൻ അസംബ്ലിയുടെ മലയാളം സെഷന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ചൊവ്വാഴ്ചയും, ഹിന്ദി – ബംഗാളി സെഷന്റെ നേതൃത്വത്തിൽ മൂന്നാം തീയതി ബുധനാഴ്ചയും യോഗങ്ങൾ നടത്തപ്പെടും. കൊൽക്കത്തയിൽ പാർക്കുന്ന മലയാളികളായ ദൈവമക്കൾക്കും തദ്ദേശീയരായ വിശ്വാസികൾക്കും ഈ യോഗങ്ങൾ വലിയ അനുഗ്രഹമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പാസ്റ്റർ ഫിന്നി പാറയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഫിന്നി പാറയിൽ,
ഫോൺ 9062064410
ഇവാ. രാജേഷ് ആചാര്യ,
ഫോൺ: 8250821647

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.