എട്ടാമത് ലാഗോസ് കൺവൻഷന് പ്രാർത്ഥനയോടെ തുടക്കം

ലാഗോസ്: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എട്ടാമത് ലാഗോസ് കൺവൻഷന് പ്രാർത്ഥനയോടെ തുടക്കം. സന്തോഷ് ഏബ്രഹാമിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച എട്ടാമത് ലാഗോസ് കൺവൻഷനിൽ പ്രശസ്ത സുവിശേഷ പ്രഭാഷകനും ദൈവീക രോഗശാന്തി വരപ്രാപ്തനുമായ പാസ്റ്റർ റ്റിനു ജോർജ്ജ് ദൈവവചനം ശുശ്രൂഷിച്ചു.

നാം ദുഖത്തിൽ ആയിരിക്കുമ്പോൾ സഹായിപ്പാൻ സ്വർഗ്ഗം തുറന്ന് നമ്മിലേക്ക് ഇറങ്ങി വരുന്ന ദൈവമാണ് യേശു എന്ന് ദൈവവചന പ്രഘോഷണത്തിലൂടെ അദ്ദേഹം പറഞ്ഞു. അവൻ സകല ആശ്വാസത്തിന്റേയും ഉറവിടം ആണെന്നും ലോകത്തിൽ സകല ജനത്തിനും വിടുതലും അൽഭുതവും പകരുന്നവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.സി ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഒബാനികറോ ഷെപ്പേർഡ്ഹിൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ 3 ദിനങ്ങളിലായി നടക്കുന്ന ലാഗോസ് കൺവൻഷൻ ഒക്ടോബർ 1ന് സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.