പി.സി.എൻ.എ.കെ ഭാരവാഹികളുടെ യോഗം ഒക്ടോബർ 6ന്

വാർത്ത: കുര്യൻ സഖറിയ (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസ് ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പ്രതിനിധികളുടെയും യോഗം ഒക്ടോബർ 6 ന് ശനിയാഴ്ച രാവിലെ 9.30ന് ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടലിൽ വെച്ച് നടത്തപ്പെടും.

ഉച്ചകഴിഞ് 2 മണിക്ക് ലോക്കൽ ഭാരവാഹികളുടെ യോഗവും ഉണ്ടായിരിക്കുമെന്ന് നാഷണൽ കൺവീനർ റവ. കെ.സി.ജോൺ അറിയിച്ചു.

പാസ്റ്റർ കെ.സി. ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്. 

-ADVERTISEMENT-

-ADVERTISEMENT-

You might also like