ലേഖനം:ചെന്നായ്ക്കളുടെ നടുവിലെ ആട്ടിൻകുട്ടി | പാസ്റ്റർ ഷാജി ആലുവിള

ലോക ഗതികളെ നന്നായി അവബോധം വരുത്തി ലോകത്തിലേക്ക് സുവിശേഷ ധൗത്യവുമായി ശിഷ്യന്മാരെ അയക്കുമ്പോൾ യേശു ക്രിസ്തു പറഞ്ഞു ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെ പോലെ ഞാൻ നിങ്ങളെ അയക്കുന്നു.കൂട്ടമായി നടന്നു വൻ കാട്ടിൽ വേട്ടയാടുന്ന കൗശലക്കാരൻ ആയ,കാഴ്ചയിൽ നായെപോലിരിക്കുന്ന ചെന്നായെ പറ്റി അല്ല യേശു പറഞ്ഞത്.സാക്ഷാൽ ആ സ്വഭാവമുള്ള യഥാർത്ഥ മനുഷ്യനെ പറ്റി തന്നെ ആണ്.ഇരയുടെ കരുത്തും അംഗ സംഖ്യയും നോക്കി സംഘമായും ഒറ്റക്കുമാണ് മിക്കവാറും ചെന്നായ്ക്കൾ ഇരപിടിക്കാറുള്ളത്.കാഴ്ച്ചയിൽ ഭംഗിയും സ്വഭാവത്തിൽ ക്രൂരനും ആണ് ചെന്നായ. ആടുകളെ പോലെയുള്ള ചെറു മൃഗത്തിൽ ഉന്നം വെച്ചാൽ അവൻ അതിനെ വിഴുങ്ങിയെ ശാന്തമാകു.ദൂരെ നിന്ന് ഏത് ചെറു ചലനവും ശബ്ദവും തിരിച്ചറിയാനുള്ള ഇവന്റെ കഴിവ് അപാരം തന്നെ യാണ്.

എന്നാൽ ആടുകൾ അത്രക്ക് ഉപദ്രവകാരികളല്ല.പ്രതികാര ഇശ്ചയിൽപ്രതികരണ ശേഷി കുറവായ നാൽക്കാലി മൃഗം ആണല്ലോ ആടുകൾ.വലിയ സ്വാതന്ത്ര്യം ഇല്ലാതെ ഇടയന്റെ ചൊല്പടിയിൽ നിൽക്കേണ്ടി വരുന്ന ഈ ആടുകൾ ആലയിൽ സുരക്ഷിതർ ആണ്.എന്നാൽ ഈ ആടുകൾ തമ്മിൽ ചിലപ്പോൾ ഇടി കൂടുകയും ചില ചെന്നായ്ക്കൾ ചോര നക്കി കുടിക്കുകയും ചെയ്യും.

യഥാർത്ഥത്തിൽ ആടും ചെന്നായും മൃഗങ്ങൾ എങ്കിലും ഇവയുടെ സ്വഭാവങ്ങൾ അടങ്ങിയ മനുഷ്യരെ പറ്റി അത്രേ യേശു ക്രിസ്തു പറഞ്ഞത്.ഒരു മനുഷ്യന്റെ ഉള്ളിൽ ഈ രണ്ട് സ്വഭാവവും സ്ഥിരമായിട്ടുണ്ട്.സാഹചര്യത്തിനൊത്തു ഇവ ഓരോന്നും പുറത്തുവരും.അതിൽ ഒന്നാണ് ചെന്നായുടെ സ്വഭാവം.അത്‌ ഏത് നിസ്സാര കാര്യത്തിനും വഴക്കുകൂടാൻ കാത്തിരിക്കയാണ്.കോപം കലികയറ്റിയാൽ ഉച്ചത്തിൽ ബഹളം വെക്കുകയും പോരാട്ടത്തിന് വട്ടം കൂട്ടുകയും ചെയ്യും.വലിയ കാരണം ഇല്ലെങ്കിലും വഴക്കുണ്ടാക്കും.എന്താണ് പറയുന്നത് എന്നോ ചെയ്യുന്നത് എന്നോ ഈ ചെന്നായ്ക്കു ആ സമയം അറിയില്ല.തല്ലി തകർക്കാനും,കുത്തി കൊല്ലാനും മടിക്കില്ല.ഈ സ്വഭാവത്തിനെയും നാം ഉള്ളിൽ തീറ്റി പൊറ്റുകയാണ്.എന്തിനെ നാം തീറ്റന്നുവോ അത് കരുത്താർജിച്ചു വളരും.അതാണ് തത്വം.

എന്നാൽ മറ്റൊരു സ്വഭാവം ഉണ്ട്. അത് ശാന്തനും സൗമ്യനും ആണ്.തന്നോടും തനിക്കുള്ളവരോടും സമൂഹത്തോടും പൊരുത്തപ്പെട്ടും അനുരഞ്ജനത്തിലും സഹകരണത്തിലും ജീവിക്കും.ആരോടും വഴക്കിനും മോശമായി ഇടപെടാനും പോകില്ല.സ്വന്തം കാര്യത്തോടൊപ്പം മറ്റുള്ളവർക്ക് ഉപകാരപ്രദമായ നിലയിൽ കാര്യങ്ങൾ ചെയ്യും.നേരായ മാർഗത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ പോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്യും.പ്രശ്നങ്ങളുടെ നടുവിൽ ചെറു കരച്ചിലോടെ ഇടയന്റെ സ്നേഹത്തിനായി കാത്തിരിക്കും.അതാണ് ആടിന്റെ രീതി.
നമ്മുടെ അന്തരംഗത്തിൽ ഈ രണ്ട് സ്വഭാവവും തമ്മിൽ പോരാട്ടം ഉണ്ട്.തിന്മ നിറഞ്ഞ നിരൂപണങ്ങൾക്കും പ്രവർത്തികൾക്കും നാം വിധേയപ്പെട്ടൽ അതു നമ്മുടെ വാക്കിലും പ്രവർത്തിയിലും ജ്വലിച്ചു നിൽക്കും.അഹന്തയും,മ്ലേച്ഛതയും,വിധ്വെഷം, പക എന്നിവ നിറഞ്ഞ ചിന്തകൾക്ക് അടിമകളാക്കും.അതു നമ്മുടെ ജീവിതത്തിലും പ്രവർത്തികളിലും സ്വാദീനം ചെലുത്തും.

തെറ്റ് ഏത് ? ശരി ഏത് ? എന്ന് തിരിച്ചറിയാനുള്ള കഴിവ്, വിവേകം ഉള്ള ഏത് മനുഷ്യനും ദൈവം തന്നിട്ടുണ്ട്. ചെന്നായും ആടും ഒരേ സമയം ഒരാളുടെ ഉള്ളിൽ ഉണ്ട്.ഏതിനെ ഓമനിച്ചു വളർത്തണം എന്നു തീരുമാനിക്കേണ്ടത് അവരവരാണ്.നമ്മുടെ ചിന്തകളെയും സ്വഭാവത്തെയും വിലയിരുത്തി നിയന്ത്രിക്കാൻ നമുക്ക് കഴിയണം.ഇത്‌ ദൈവദത്തമായ ഒരു അനുഗ്രഹമാണ്.നാം അനുവദിക്കാതെ ഒരു ചിന്തയും പുറത്തുവരികയില്ല.പഞ്ചേദ്ര്യങ്ങളെ നാം നിയന്ത്രിച്ചാൽ നല്ല ചിന്തകളുടെ ഉത്ഭവം  ഉണ്ടാകും.നിഷിദ്ധവും,നിഷേധാത്മകവുമായ ചിന്തകളെ നിരോധിച്ചുകൊണ്ട് ,സർഗാത്മക ചിന്തകളിലേക്കു നമ്മുടെ മനസിനെ നിയന്ത്രിക്കണം.
വടക്കുനോക്കി യന്ത്രം പോലെ മറ്റുള്ളവരുടെ തിന്മയെ മാത്രം നോക്കി തിരിയുന്ന കണ്ണിനെ നന്മയുടെ നേർ കാഴ്ച്ചയിലേക്ക് നിയന്ത്രിക്കുവാൻ നിരന്തരം നാം പരിശ്രമിക്കണം.അങ്ങനെ മനസിനെയും ,ചിന്തകളെയും നിയന്ത്രിച്ചാൽ അതിന്റെ ശക്തി വർധിപ്പിക്കാനും വ്യക്തിത്വത്തെ ദ്രഢപ്പെടുത്താനും സാധിക്കും.മനസ്സിന്റെ അര മുറുക്കി കെട്ടണം.ഒപ്പം നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കണം. ചിന്തിക്കുന്നത് എല്ലാം നല്ലതല്ലങ്കിൽ പ്രവർത്തി പഥത്തിൽ എത്തുവാൻ മനസിനെ അനുവദിക്കരുത്.അവിടെ നമ്മിലുള്ള ചെന്നായും ആടും പോരാടുമ്പോൾ ആട്ടിൻ തോലിട്ട ചെന്നായ ജയപഥത്തിൽ എത്തരുത്.

നാം ഉള്ളിൽ സൂക്ഷിക്കേണ്ടത് ആട്ടിൻ തോൽ അണിഞ്ഞ ചെന്നായെ അല്ല.സൽസ്വഭാവിയായ ആട്ടിൻ ശീലത്തെ ആണ്.സമൂഹത്തിൽ ഒരുവർ ചെന്നായായ് നിന്നാലും ആ ക്രൂര വിനോദത്തിൽ നിന്നും നാം ഓടി മറയുക.ഒരു കുഞ്ഞാടിനെ പോലെ സൽസ്വഭാവം കാട്ടി ന്യായവിധിയുടെ മുൻപിൽ വിധികർത്താക്കളെയും പടയാളികളെയും അമ്പരിപ്പിച്ച യേശുവിന്റെ ഭാവം നാം ധരിക്കണം.ആത്മീയ ജീവിതത്തിലും സുവിശേഷീകരണ ധൗത്യത്തിലും ചെന്നായ്ക്കളുടെ നടുവിൽ ആണ് നാം ആയിരിക്കുന്നത്.നമുക്ക് ഒരു ആത്മീയ പൈതൃകം ഉണ്ട്.അത് സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും,പരോപകരത്തിന്റെയും,സഹനത്തിന്റെയും ഒക്കെ ആണ്. അതാണ് ഈ ആടുകളെ, ഇടയാനായ ക്രിസ്തു , പഠിപ്പിച്ചു ചെന്നായ്ക്കളുടെ ഇടയിലേക്ക് അയച്ചതും. തുടർന്നും അതു കാത്തു സൂക്ഷിക്കാം .ആൾ കരുത്തിനാലും മെയ്യ് കരുത്തിനാലും ആല്ല ദൈവ സ്നേഹത്തിന്റെ സൽസ്വഭാവത്താൽ നമുക്ക് മുന്നേറാം.ആടുകളുടെ ഇടയൻ ആടുകളെ വേർതിരിക്കുമ്പോൾ ഏത് ആടുകളുടെ സംഘത്തിൽ നാം കാണും.ചെമ്മരി ആടിന്റെയോ?,കോലടിന്റെയോ?അതോ ചെന്നായുടെയോ?എവിടെ കാണപ്പെടണം എന്ന്‌ ചിന്തിച്ചു നമുക്ക് മുന്നേറാം. എല്ലാറ്റിനെക്കാളും കപടവും വിഷമവും ഉള്ള നമ്മുടെ ഹൃദയത്തെ മലിന രഹിത സ്നേഹത്തിന്റെ ഉറവിടമാക്കി മാറ്റണം.അപ്പോൾ ചെന്നായ ഒഴിഞ്ഞു പോകുകയും

സഹപ്രവർത്തകരോടും,സഹവർധിത്വ ബന്ധങ്ങളോടും ,സമർപ്പണത്തോടും സ്നേഹത്തോടും ഇടപെടുവാൻ ഇടയായി തീരും.അങ്ങനെ ആയിത്തീരട്ടെ ഇനിയുള്ള നാളുകൾ.!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.