കുവൈറ്റില്‍ വൻ അഗ്നിബാധയില്‍ നിന്നും മിനിട്ടുകള്‍ക്കുള്ളില്‍ രക്ഷപെടുത്തിയത് 2500 പേരെ! ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനു കുവൈറ്റ് സാക്ഷ്യം വഹിച്ചു

കുവൈറ്റ്: നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് ഹെഡ് ഓഫീസിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇന്നുണ്ടായ വന്‍ അഗ്നിബാധയില്‍ ഉണ്ടായത് ലോകം തന്നെ കണ്ടതില്‍ വച്ചേറ്റവും വലിയ രക്ഷാപ്രവര്‍ത്തനം.

തീപിടുത്തമുണ്ടായി മിനിട്ടുകള്‍ക്കുള്ളില്‍ 2500 ഓളം തൊഴിലാളികളെയാണ് ഫയര്‍ഫോഴ്സും സേഫ്റ്റി & സെക്യൂരിറ്റി വിഭാഗവും സുരക്ഷാ സേനയും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തെത്തിച്ചത്. അതും ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണെന്നതും ശ്രദ്ധേയമാണ്.

post watermark60x60

ഷര്‍ഖിലെ നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഹെഡ് ക്വാട്ടേഴ്സിലായിരുന്നു തീപിടുത്തം. കുവൈറ്റിലെ തന്നെ ഏറ്റവും വലിയ കെട്ടിട സമുച്ചയങ്ങളിലൊന്നായ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലായിരുന്നു തീ പടര്‍ന്നു പിടിച്ചത്.

90 ശതമാനത്തോളം തീ അണച്ചതായി ഒരു മണിക്കൂര്‍ മുമ്ബ് എന്‍ ബി കെ അറിയിച്ചിട്ടുണ്ട്. പ്രശംസനീയമായ രക്ഷാ ദൗത്യമാണ് ഫയര്‍ഫോഴ്സും സേഫ്റ്റി & സെക്യൂരിറ്റി വിഭാഗവും സുരക്ഷാ സേനയും ഇന്ന് നിര്‍വഹിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like