ഇരുപതാം വാര്‍ഷികത്തില്‍ പുത്തന്‍ സവിശേഷതയുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: എന്ത‌്, എന്തിന‌്, എങ്ങനെ അങ്ങനെ ഏതിനും ഗൂഗിള്‍ചെയ്യുന്ന കാലത്ത‌് പുതുമയില്ലാതെ ഗൂഗിളിനെന്ത‌് പിറന്നാള്‍ ആഘോഷം. ഇന്ന് ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഗൂഗിള്‍ ഇത്തവണയൊരുക്കുന്നത‌് കിടിലന്‍ സവിശേഷതയാണ‌്. ചോദിക്കാത്തതും ഗൂഗിള്‍ നിങ്ങള്‍ക്ക‌് നല്‍കും.

മുൻപ് ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കാന്‍ ഗൂഗിളിന‌് ആയിട്ടുണ്ടാവില്ല. ആ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വിശാലമായ ഗൂഗിള്‍ ‘ഫീഡി’നെ പരിഷ്‌കരിച്ച്‌ ‘ഡിസ്‌കവറാ’ക്കാനുള്ള പദ്ധതിയാണ‌് ആരംഭിച്ചത‌്. ഇതോടെ ഡെസ്‌ക‌്‌ടോപ്പിലും മൊബൈലിലും പുതുമോടിയിലാകും ഗൂഗിള്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വര്‍ഷമാണ് തിരഞ്ഞില്ലെങ്കിലും സഹായകമാകുന്ന വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഫീഡ് സംവിധാനം നല്‍കിത്തുടങ്ങിയത്. ഡിസ്‌കവര്‍ വരുന്നതോടെ ഉപയോക്താവിന്റെ താല്‍പ്പര്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാം. സെര്‍ച്ച്‌ ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ തുറക്കുമ്ബോഴേ ഇനി മുതല്‍ വരിവരിയായി സ്ഥാനം പിടിക്കും. ചിത്രങ്ങളും ലേഖനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ക്രോഡീകരിച്ച മറുപടി ഒറ്റക്ലിക്കില്‍ ലഭ്യമാക്കാനുമാകും.

മറ്റ് സൈറ്റുകളിലേക്കും പോകേണ്ട. ശ്രദ്ധേയമായ ഡൂഡിള്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയുള്ള സ‌്പിന്നറാണ‌് ഗൂഗിള്‍ കഴിഞ്ഞ പിറന്നാള്‍ദിനത്തില്‍ അവതരിപ്പിച്ചത‌്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.