ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം; ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രനസ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു

ജാര്‍ഖണ്ഡിലെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ സംസ്ഥാന ഭരണകൂടം നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രനസ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച ബിഷപ്‌,  ഇക്കാര്യത്തില്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് റാഞ്ചി സഹായ മെത്രാന്‍കൂടിയായ ഡോ. മസ്‌ക്രനസ് ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന്റെ അനാവശ്യ ഇടപെടലുകള്‍മൂലം അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടികള്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. വിദേശസഹായം ലഭിക്കുന്ന ക്രൈസ്തവ ഏജന്‍സികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണവും അതിന്റെ പേരില്‍ സംഘടനകള്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവര്‍ സമാധാനപരമായി ജീവിക്കുന്ന സമൂഹമാണെന്നും അവരുടെ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന അനാവശ്യ ഇടപെടലുകള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇനി  ഉണ്ടാകുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ്‌ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like