റ്റിപിഎം ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി -എൻ.സി.ആറിലെ ഏറ്റവും വലിയ ആത്മീയസംഗമമായ വാർഷിക ഡൽഹി സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 18 മുതൽ 21 വരെ ദ്വാരക സെക്ടർ – 19 ഡി.ഡി.എ യൂട്ടിലിറ്റി ഗ്രൗണ്ടിൽ (സെക്ടർ – 11 മെട്രോ സ്റ്റേഷന് സമീപം) നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് ആറിന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴിന് ബൈബിൾ സ്റ്റഡി, ഒൻപതിന് പൊതുയോഗം, വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
കൺവൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ഡൽഹി സെന്ററിലെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.
ഡൽഹി സെന്റർ പാസ്റ്റർ എസ്.ഏബ്രഹാം (ലാലു), അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാം എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: റ്റി.പി.എം ഡൽഹി സെന്റർ ഫെയ്ത്ത് ഹോം, ചാണക്യ പ്ലസ്, ന്യൂഡൽഹി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading