ഫേസ്ബുക്കിന്‍റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മലയാളി നേതൃത്വം

ന്യൂ ഡൽഹി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫേസ്ബുക്കിന്‍റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എറണാകുളം സ്വദേശി അജിത് മോഹന്‍ അര്‍ഹനായി .ഫേസ്ബുക്കിന്‍റെ വൈസ് പ്രസിഡന്‍റ്, ഇന്ത്യ ഓപ്പറേഷന്‍സ് എം.ഡി എന്നീ സ്ഥാനങ്ങളിലേക്കാണ് അജിത് മോഹന്‍ നിയമിതനായത്.

നിലവില്‍ അജിത് മോഹന്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്ബനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.സിംഗപ്പൂരിലും അമേരിക്കയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like