ലേഖനം:ഉള്ളത് പറഞ്ഞാൽ | ഇവാ. ജിംസൺ പി റ്റി, ന്യൂ ഡൽഹി

പ്രാതൽ
“കരക്കു കയറിയപ്പോൾ അവർ തീക്കനലും അതിൻമേൽ മീൻ വച്ചിരിക്കുന്നതും കണ്ടു..”.(john.21:9)

രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളും പിണക്കങ്ങളും എല്ലാം ഒത്തുതീർന്നിരിക്കുന്നത് തീൻമേശയിലെ വിരുന്നു സൽക്കാരങ്ങളിൽ ആണെന്ന് കേട്ടിട്ടുണ്ട്. ആശയങ്ങൾ രൂപപെടുവാനും സംശയനിവാരണങ്ങൾക്കും,ബന്ധങ്ങൾ ദൃഡമാക്കാനും അത്താഴ സമയങ്ങൾക് സദ്യമായിട്ടുണ്ട്…
ആഹാരത്തിനു വേണ്ടി അവകാശങ്ങൾ വേണ്ടെന്നുവെച്ച ഏശാവും, ആഹാരം അല്ല വലുത് എന്ന് തെളിയിച്ച യേശുക്രിസ്തുവും വ്യത്യസ്ത സമീപനങ്ങളാണ് ഭക്ഷണത്തോടുള്ള ബന്ധത്തിൽ കാണിച്ചു തന്നത്. നന്നായി പാചകം ചെയ്യാൻ അറിഞ്ഞാൽ പകുതി വിഷയങ്ങളും മാറും എന്ന് പറയുന്ന കുടുംബചിന്താഗതിക്കാരും കുറവല്ലാ നമ്മുടെ സമൂഹത്തിൽ… അതെ, ആഹാരത്തിനു പ്രാധാന്യമുണ്ട്.. നാഥന്റെ ഇടപെടലുകൾ എല്ലായ്പ്പോഴും വ്യത്യസ്തത ഉള്ളതായിരുന്നു.. പഴയ നിയമത്തിൽ ക്ഷീണിച്ച് ഇരുന്ന ഏലിയാവിന്(ഒരു തരത്തിൽ പറഞ്ഞാൽ പിൻമാറ്റത്തിന്റെ അവസ്ഥ) ആ അവസ്ഥയെ വീണ്ടും വേദനിപ്പിക്കാതെ ശാരീരിക ക്ഷീണം മനസ്സിനെയും ബാധിച്ചു എന്ന തിരിച്ചറിവാണോ എന്നറിയില്ലാ…. ആദ്യം കഴിക്കാൻ ഉള്ള ഭക്ഷണം നൽകി….ആവശ്യം അറിഞ്ഞ് ഇടപെടാൻ ദൈവത്തോളം അറിവ് ആർക്കും ഇല്ലല്ലോ… ക്ഷീണത്തിനുള്ള അപ്പം ആദ്യം നൽകി, പുറകാലെ ചെയ്യുവാനുള്ള ദൗത്യത്തെയും തന്നെ അറിയിച്ചു….
മനസ്സിന്റെ ക്ഷീണം മാത്രമല്ലാ. ശാരീരിക ക്ഷീണങ്ങളും നമ്മുടെ സ്രഷ്ടാവിനു നന്നായി മനസ്സിലാക്കാൻ സാധിക്കും. 5 അപ്പം കൊണ്ട് 5000ത്തെ പോഷിപ്പിച്ച ആ സംഭവം ഒന്ന് ഓർക്കുക..അത്ഭുതത്തിനു ശേഷം തന്റെ ശിഷ്യൻമാരോട് പറയുന്ന കാര്യം അത്ഭുതത്തിന്റെ ശേഷിപ്പായ അപ്പം waste ആക്കരുത്. ബാക്കിയുള്ളത് ശേഖരിക്കണം. ആവശ്യത്തിനു നൽകിയവൻ നഷ്ടമായി പോകാതെ തിരികെ വിളിക്കുന്നു. ഇന്നിന്റെ ധാരളത്വത്തെ യേശു എപ്രകാരം നോക്കികാണുന്നു എന്നുള്ളത് ഏറെ ചിന്തനീയമാണ്… കഴിഞ്ഞുപോയ മാസങ്ങളിലെ പ്രളയത്തിനു ശേഷം ജനങ്ങൾ ക്യൂ നിന്നതും കരഞ്ഞതും ആഹാരത്തിനു വേണ്ടിയായിരുന്നു… സുഭിക്ഷത്വത്തിൽ ഇരുന്നവർ പെട്ടെന്നു ആവശ്യക്കാർ ആയതുപോലെ….
യേശുവിന്റെ ഉയർപ്പിനു ശേഷം നടന്ന ഒരു അത്താഴ വിരുന്നു host ചെയ്യുന്നത് അരുമനാഥൻ വിരുന്നുകാർ ആയിട്ടുള്ളത് തന്റെ അരുമ ശിഷ്യർ, തന്നെ ഉപേക്ഷിച്ചു പോയവരും തള്ളി പറഞ്ഞവരും ഈ കൂട്ടത്തിൽ ഉണ്ട്. എന്നാൽ അത്താഴത്തിനു മുൻപിൽ യേശുവിനു വേർതിരിവ് ഇല്ലാ ഇരുന്നു… യേശു അവരോട് പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞപ്പോൾ കർത്താവ് ആകുന്നു എന്ന് അവർ അറിഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ, അവന്റെ ക്ഷണം അവരുടെ കണ്ണുകളെ തുറപ്പിച്ചു.. തള്ളി പറഞ്ഞവനെയും ഉത്തരവാദിത്വത്തിൽ നിന്നു ഓടിപ്പോയവരെയും ഇങ്ങനെ സ്നേഹത്തോടെ വിളിക്കാനും പ്രാതൽ ഒരുക്കുവാനും മറ്റാർക്കാണ് സാധിക്കുക. പ്രാതലിനായിട്ടുള്ള അവന്റെ വിളി ശിഷ്യൻമാരുടെ ചിന്താഗതികളെ ഉണർത്തി…അതെ,, നമ്മുടെ ക്ഷീണങ്ങളെ തിരിച്ചറിഞ്ഞ് ഇടപെടാൻ കഴിയുന്ന ഒരു നല്ല ഇടയനാണ് യേശു…
ഒരുങ്ങി കാത്തിരിക്കുന്ന നമുക്ക് വേണ്ടിയും യേശു ഒരു സദ്യ ഒരുക്കുന്നുണ്ട്…ആ വലിയ പന്തിഭോജനം ആഹാരത്തെക്കാൾ ഏറെ,ആർത്തിയുള്ള വന് ,തൃപ്തിയാക്കുന്ന യേശുവിന്റെ സാനിധ്യത്തിലുള്ള ആ മഹാഭോജനം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.