നൈജീരിയയില്‍ പാസ്റ്ററെയും മൂന്നു മക്കളെയും ജീവനോടെ കത്തിച്ചു കൊന്നു

നൈജീരിയ: ഫുലാനികള്‍ പാസ്റ്ററെയും മൂന്നു മക്കളെയും ജീവനോടെ കത്തിച്ചു. പാസ്റ്ററുടെ ഭാര്യയെ വെടിവച്ചു കൊന്നു. സമാധാന ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കവെയാണ് വീണ്ടും നടുക്കുന്ന കൊലപാതകപരമ്പരകള്‍ ആവര്‍ത്തിക്കപ്പെട്ടത്.

അമ്പതുവയസുകാരനായ റവ. അദാമു വൂറിം, അദ്ദേഹത്തിന്റെ മൂന്നു മക്കള്‍ എന്നിവരെയാണ് ജീവിനോടെ തീ കൊളുത്തിയത്. ഭാര്യ ജൂമ്മായിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ 14 പേര്‍ വേറെയും കൊല്ലപ്പെട്ടു. 95 വീടുകള്‍ തീവച്ചുനശിപ്പിച്ചു. നൈജീരിയയിലെ ക്രൈസ്തവ നേതാക്കള്‍ പറയുന്നത് ഇവിടെ നടക്കുന്നത് ക്രൈസ്തവ വംശഹത്യ ആണെന്നാണ്. ജനുവരി മുതല്‍ ഫുലാനികള്‍ ആറായിരത്തോളം പേരെ കൊന്നൊടുക്കി. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.

post watermark60x60

ഫുലാനികളുടെ വിഷയത്തില്‍ യുഎന്‍, യുകെ, യുഎസ് ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ ഓണ്‍ലൈനില്‍ ഇപ്പോള്‍ വ്യാപകമാണ്. ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക ഞങ്ങളുടെ കാര്യത്തില്‍ ഇടപെടണം. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ക്കാരുമില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മാത്രമേ ഞങ്ങള്‍ക്കൊപ്പം നില്ക്കാനുള്ളൂ. ഇങ്ങനെ പോകുന്നു വീഡിയോയിലെ സന്ദേശം.

-ADVERTISEMENT-

-ADVERTISEMENT-

You might also like