പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിരക്കുകള്‍ കുറച്ച്‌ വിമാന കമ്പനികൾ

ദുബായ്: യു.എ.ഇ.യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് വിമാന കമ്പനികൾ രംഗത്ത്. എയര്‍ അറേബ്യ, എമിറേറ്റസ്, ഫ്ളൈ ദുബായ് തുടങ്ങിയ വിമാന കമ്പനികളാണ് നിശ്ചിത സമയത്തിനുള്ളില്‍ വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.

ജോര്‍ജിയ, അര്‍മേനിയ, ഇന്ത്യ എന്നിവിടങ്ങളിലേക്കും യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കും കുറഞ്ഞനിരക്കുകള്‍ ലഭ്യമാണ്. എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍നിന്ന് ഡല്‍ഹി, ജയ്പുര്‍, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിലേക്കുള്ള യാത്ര ചുരുങ്ങിയ നിരക്കില്‍ നടത്താനാവുമെന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.

പ്രവാസികള്‍ക്ക് സന്തോഷ നല്‍കുന്ന ഓഫറുമായി എയര്‍ അറേബ്യ. കേവലം 169 ദിര്‍ഹത്തിന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെ ഉള്‍പ്പെടെയുള്ള വിമാനത്താവളത്തിലേക്ക് പറക്കാം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ നിരക്കുള്ളത്. ഒരു വശത്തേക്കുള്ള ടിക്കറ്റാണ് ഈ തുകയ്ക്ക് ലഭിക്കുക.

സെപ്റ്റംബര്‍ 22 വരെ മാത്രമേ ഈ പ്രത്യേക ഓഫര്‍ ലഭ്യമാകൂ. 2019 മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ ഈ നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സര്‍ചാര്‍ജ്, എയര്‍പോര്‍ട്ട് ടാക്സ് ഉള്‍പ്പെടെയാണ് ഈ ഓഫറെന്ന് വിമാന കമ്പനി വെബ്സൈറ്റില്‍ വ്യക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.