സൗദിയിൽ ട്രോൾ നിരോധനം; ഫോര്‍വേഡ് ചെയ്താലും ശിക്ഷ

റിയാദ്: സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ഇടപെടുന്നത് സ്വദേശികളേക്കാള്‍ ഏറെ വിദേശ മലയാളികളാണ്. എന്നാല്‍ ഇനി സൗദിയില്‍ ജോലി ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിച്ചേ സമൂഹമാധ്യമങ്ങളില്‍ ഇടപെടാവൂ.

സമൂഹമാധ്യമങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷം വരെ തടവും ആറു കോടിയോളം രൂപ പിഴയും ഒടുക്കേണ്ടിവരും. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കുന്ന നിയമം കഴിഞ്ഞ ദിവസം സൗദി ഭരണകൂടം പുറത്തിറക്കി.

ട്രോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രോളുകള്‍ ഉണ്ടാക്കുന്നതു മാത്രമല്ല ഫോര്‍വേര്‍ഡ് ചെയ്യുന്നതും കുറ്റകരമാണ്. സൈബര്‍ നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏകദേശം 5.76 കോടി രൂപ) പിഴ ഒടുക്കേണ്ടിവരുമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍വന്നതോടെ സൗദിയില്‍ പല വാട്‌സാപ് ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നാട്ടില്‍ നിന്നുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളിലെത്തുന്ന ട്രോളുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും നിയമക്കുരുക്കിലാക്കും. അതിനാല്‍ മലയാളികള്‍ ഏറെ സൂഷ്മതയോടെ മാത്രമെ സമൂഹമാധ്യമങ്ങളില്‍ ഇടപെടാവൂ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.