ശാരോൻ ഫെല്ലൊഷിപ്പ് ചർച്ച് പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി

തിരുവല്ല: കേരളത്തിലെ പ്രളയദുരിതത്തിലായവരുടെ അതിജീവനത്തിനും സൗഖ്യത്തിനുമായി ശാരോൻ ഫെലോഷിപ്പ ചർച്ച് കേരളത്തിൽ ഉടനീളമുള്ള എല്ലാ റീജിയനുകളിലും സെപ്റ്റംബർ 18ന് ചൊവാഴ്ച പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ 2 വരെയായിരിക്കും പ്രാർത്ഥന.

എല്ലാ സഭാ ശുശ്രൂഷകന്മാരും പ്രതിപുരുഷന്മാരും വിശ്വാസികളും ,റീജിയൺ പാസ്റ്റേഴ്സും, സെന്റർ ശുശ്രൂഷകന്മാരും അതാതു റീജിയണുകളിൽ ഒത്തുകൂടുമെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

കുന്നത്തുകാൽ, ശ്രീകാര്യം, കൂടൽ,പുലമൺ, കടമ്പനാട് നോർത്ത്, തിരുവല്ല ടൗൺ, മെഴുവേലി, മല്ലപ്പള്ളി വെസ്റ്റ് ,പുളിക്കൽക്കവല, വൈറ്റില, പെരുമ്പാവൂർ, അടിമാലി, പറവട്ടാനി, കൽപ്പറ്റ, എന്നീ സഭകളിലാണ് അതാത് റീജിയണുകളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:         0469 2607 979

-ADVERTISEMENT-

-ADVERTISEMENT-

You might also like