ഈ കായിക താരങ്ങളുടെ പ്രതീക്ഷകളെ തകർക്കാൻ പ്രളയത്തിന് വിട്ടുകൊടുക്കാതെ താങ്ങായി ക്രൈസ്തവ എഴുത്തുപുര

കോട്ടയം: സംസ്ഥാനതല കബഡി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഒളശ്ശ CMS ഹൈസ്കൂളിനെ ഏറ്റെടുത്ത് ക്രൈസ്തവ എഴുത്തുപുര. ഈ സ്കൂളിൽ വെച്ച് നടന്ന ക്രൈസ്തവ എഴുത്തുപുരയുടെ പതിമൂന്നാമത് മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടന സമ്മേളനത്തിൽ വച്ചാണ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷേർളി സോളമൻ ജലപ്രളയം മൂലം ഇവിടുത്തെ കുട്ടികൾ സാമ്പത്തികമായി വളരെ അധികം കഷ്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നതെന്നും, തങ്ങളെ സഹായിക്കണമെന്നും ക്രൈസ്തവ എഴുത്തുപുരയോട് സഹായം അഭ്യർത്ഥിച്ചത്. ഈ വർഷം സ്കൂളിന്റെ നേതൃത്തിൽ നടത്തപ്പെടുന്ന സംസ്ഥാനതല കബഡി ചാമ്പ്യൻഷിപ്പിൽ സ്കൂളിലെ കബഡി ടീമിന് നിരവധി ആവശ്യങ്ങളുണ്ട്. പ്രളയം നന്നായി ബാധിച്ച വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു.

post watermark60x60

ഉടൻ തന്നെ ക്രൈസ്തവ എഴുത്തുപുര അടിയന്തിര കമ്മിറ്റി കൂടുകയും ടീമിന്റെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ആദ്യപടിയായി സ്കൂൾ ടീമിന്റെ ജേഴ്സിയുടെ ക്രമീകരണങ്ങൾക്കായുള്ള തുക, കേരളാ ചാപ്റ്റർ പ്രസിഡണ്ട് ജിനു വർഗ്ഗിസും ജോയിൻറ് സെക്രട്ടറി ഇവാ. ജിബിൻ ഫിലിപ്പും ചേർന്ന് ക്രൈസ്തവ എഴുത്തുപുരയ്ക്ക് വേണ്ടി കൈമാറി.
കായിക രംഗത്ത് കഴിവുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാൻ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാട് പറഞ്ഞു.

കബടി ടീമിന്റെ ജേഷ്സിക്കുള്ള പണം കേരളാ ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസും ജോ. സെക്രട്ടറി ഇവാ. ജിമ്പിൻ ഫിലിപ്പും ചേർന്ന് പ്രധാന അധ്യാപിക ഷേർളി സോളമന് കൈമാറുന്നു.

-ADVERTISEMENT-

You might also like