ലേഖനം:വാതിലുകൾ തുറക്കുന്ന ദൈവം | പാസ്റ്റർ. റ്റോമി കൊൽക്കത്ത

വെസ്റ്റ് ബംഗാൾ വാർത്തകളിൽ ഈ ദിവസങ്ങളിൽ നിറഞ്ഞു നില്ക്കുന്നത് മജർഹാട്ട്
പാലം തകർന്നു വീണതാണ്. ആയിരക്കണക്കിനു ആളുകള് സഞ്ചിരിച്ചു
കൊണ്ടുരിക്കുന്ന മജർഹാട്ട് പാലം ഒരു സന്ധ്യാസമയം തകർന്നു വീഴുകയായിരുന്നു. ആപത്തിന്റെ ആധിക്യം വലുതായിരുന്നില്ലങ്കിലും ലക്ഷങ്ങുളുടെ ദൈനദിന
ജീവിതത്തെ കാര്യമായി ബാധിച്ചു. ഈ ദിവസങ്ങളിൽ ഒരാൾ പോലും തകർന്നു വീണ
പാലത്തിനു വേണ്ടി കരഞ്ഞില്ല കാരണം അവർക്ക് വേണ്ടി മറ്റ് അനേകം വഴികൾ വെസ്റ്റ് ബംഗാൾ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ തുറന്നുെകാടുത്തിരുന്നു. പ്രിയരേ, ഒൻപതു കോടിയോളം വരുന്ന ഒരു സ്റ്റേറ്റിന്റെ ഗവണ്മന്റ് തങ്ങളുടെ ജനത്തിനു ഒരു വഴിക്ക് പകരം മറ്റ് വഴികൾ നിമിഷങ്ങൾക്കുള്ളിൽ തുറന്നുെകാടുത്തെങ്കിൽ സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കൾക്ക് വേണ്ടി വഴികൾ തുറക്കാതിരിക്കുേമാ? ആറു ലക്ഷത്തോളം വരുന്ന ഇസ്രായേൽ ജനത്തിന് വേണ്ടി ചെങ്കടൽ വിഭാഗിച്ചുെകാടുത്തുവനാണ് നമ്മുടെ ദൈവം. ഹെറോദാ രാജാവ് സഭയെ പീഡിപ്പിച്ചു കൊണ്ടിരുന്ന കാലത്ത് പത്രോസിനെ
തടവിൽ ആക്കിയപ്പോൾ തന്റെ മുൻപിൽ അടഞ്ഞു കിടന്ന വാതിലുകൾ ദൂദന്മാരാൽ ദൈവം തന്റെ മകനുേവണ്ടി തുറന്നു കൊ ടുത്തു (അപ്പൊ.പ്രവ. 12:1-10). ഒരു പക്ഷേ അവർ പ്രതീഷച്ചത് വേറെ ഒരു രീതിയിൽ ഉള്ള വിടുതൽ ആയിരിക്കാം ദൈവം തന്റെ മകനുേവണ്ടി ആരും പ്രതീഷിക്കാത്ത വാതിലുകൾ തുറന്നു പുറത്ത് കൊണ്ട് വന്നു. നാം പലപ്പോഴും ഈ ദൈവത്തോട് അല്ലേ ചോദ്യങ്ങൾ ഉന്നയിക്കറുള്ളത്.
ഒരുവഴിഅടഞ്ഞുേ പോകുമ്പോൾ മറ്റ് അനേകം വഴികൾ നമ്മുടെ ദൈവം നമ്മുടെ മുൻപിൽ തുറക്കാറുണ്ട്. പലപ്പോഴും നാം അടഞ്ഞ വാതിലനു മുൻപിൽ തന്നെ നില്കുന്നത്
കൊണ്ട് ആണ് നാം അത് ശ്രദ്ധിക്കാതെ പോകുന്നത്. ചൂണ്ടുപലകകൾ എപ്പോഴും നമ്മുെട മുൻപിൽ ഉണ്ട് ഒന്ന് തിരിഞ്ഞു നോക്കിയാൽ നമുക്ക് അത് കാണാം.
അടഞ്ഞുപോയ വാതിൽ തന്നെ തുറക്കണം എന്ന് വാശി പിടിക്കുന്നത് കൊണ്ടാണ് നാം നിരാശപ്പെട്ടു പോകുന്നത്. വരികാ നമുക്ക് ആ ദൈവ മുഖതേക്ക് നോക്കാം നമ്മുടെ ദൈവം നമ്മുക്ക് വേണ്ടി വാതിലുകെള തുറക്കുന്ന ദൈവം ആണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like