ലേഖനം:സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ പറയുന്നു | ബ്ലെസ്സൺ ഡൽഹി

പലപ്പോഴും ഒരു താക്കീത് അല്ലെങ്കിൽ ഒരപേക്ഷയുടെ അല്ലെങ്കിൽ വിനയത്ത്തോടെ നാം ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് “സ്നേഹത്തിന്റെ ഭാഷ ”
പലപ്പോഴും ഇത് പറയുമ്പോഴും ഈ ഭാഷ നമ്മുക്ക് അറിവുണ്ടായിരിക്കയില്ല എന്നതാണ് വാസ്തവം.
ഇങ്ങനെയൊരു ഭാക്ഷയുണ്ടോ?
എന്റെ അന്വേഷണം അവസാനിച്ചത് ക്രിസ്തു യേശുവിലാണ്‌.
ലോകത്തു മറ്റൊരു മനുഷ്യനും ഈ ഭാഷ ഉപയോഗിച്ചതായി എനിക്ക് കാണുവാൻ കഴിഞ്ഞില്ല.

“സ്നേഹത്തിനു ഒരു ഭാഷ ഉണ്ട്
അത് നിർവ്യാജ പ്രവർത്തി ആകുന്നു”

വിശുദ്ധ വചനം ക്രിസ്തു യേശുവിനെ കുറിച്ച് ഇപ്രകാരം
രേഖപ്പെടുത്തിയിരിക്കുന്നു.

post watermark60x60

“ഫിലിപ്പിയർ2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദാസരൂപം എടുത്തു ”
എന്തിനു വേണ്ടി ?
തന്നിൽ വിശ്വസിക്കുന്ന
ഏവരും നശിച്ചു പോകാതെ
നിത്യജീവൻ പ്രാപിക്കേണ്ടതിനു
ദാസരൂപം എടുത്തു.
പാപത്തിൽ കഴിയുന്ന
മനുഷ്യകുലത്തിന്റെ ഉദ്ധാരണത്തിന്നായി കർത്താവായ യേശു ക്രിസ്തു
തന്റെ മഹിമ വിട്ടു ഇറങ്ങി വന്നു.
ആ വലിയ സ്നേഹത്തിന്റെ
ഭാഷ വാക്കുകളിൽ ഉള്കൊള്ളിക്കുവാൻ സാധ്യമല്ല.

അതിലെ അക്ഷരങ്ങൾ
സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം;

ത്യാഗത്തിന്റെയുംസ്നേഹത്തിന്റെയും സൗമ്യതയുടെയും ഭാഷയാണ് സ്നേഹത്തിന്റെ ഭാഷ.
ക്രിസ്തുയേശുവിൽ ഈ
സ്നേഹത്തിന്റെ ഭാഷ നാം കാണുന്നു .
യെശയ്യാ
53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
53:4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
53:6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
53:7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.
53:8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
53:9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
53:10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

“അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായി തീർന്നു”

എന്നാൽ ഈ സ്നേഹത്തിന്റെ ഭാഷയ്ക്കു ഒരു ഫലം കർത്താവ്
കണ്ടിരുന്നു.
“അവൻ സന്തതിയെ കാണുകയും…
ഈ സ്നേഹത്തിന്റെ ഭാഷ കർത്താവ് നമ്മെ പഠിപ്പിച്ചത്
ചില സന്തതികളെ കാണുവാനാണ് ….
കർത്താവിന്റെ പാത പിന്തുടരുന്ന സന്തതികളെ കാണുവാൻ.
അവൻ നമ്മോടു സംസാരിച്ചത് സ്നേഹത്തിന്റെ ഭാഷയിലാണ്.
കാരണം അതിലൊരു താക്കിതുണ്ട്, നാം വലിയൊരു ആപത്തിലേക്ക് വഴുതിപ്പോയവർ ആകയാൽ
അവൻ നമ്മോടു സംസാരിച്ചത് നമ്മുടെ അവസ്ഥകളെ ഓര്മിപ്പിച്ചുകൊണ്ടാണ്.

അവൻ നമ്മോടു സംസാരിച്ചത് സ്നേഹത്തിന്റെ ഭാഷയിലാണ്,
അതിലൊരു അപേക്ഷയുണ്ട്. കാരണം അവനു നമ്മോടു കരുണ തോന്നുന്നു.

അവൻ നമ്മോടു സംസാരിച്ചത്
സ്നേഹത്തിന്റെ ഭാഷയിലാണ്, അതിലൊരു വിനയമുണ്ട്. കാരണം നാം ദൈവമക്കൾ എന്നവനറിയുന്നു.

പ്രിയരേ സ്നേഹത്തിന്റെ ഭാഷ നാം തിരിച്ചറിയുന്നുവോ?

-ADVERTISEMENT-

-ADVERTISEMENT-

You might also like