രക്ഷാപ്രവര്‍ത്തനത്തിനിടെ ‘മുതുക്’ ചവിട്ടുപടിയാക്കിയ ജെയ്‍സലിന് മഹീന്ദ്രയുടെ ‘മറാസോ’ കാര്‍ സമ്മാനം

കോഴിക്കോട്: നാടിനെ ഒന്നടങ്കം പിടിച്ചുലച്ച പ്രളയത്തില്‍  പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി നല്‍കിയ ജെയ്‍സലിന് മറ്റൊരു അംഗീകാരം കൂടി.  തന്‍റെ ശരീരം ചവിട്ടുപടിയായി കിടന്ന് കൊടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളി മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ കോഴിക്കോട് നടന്ന ചടങ്ങില്‍ പുറത്തിറക്കിയത് ജെയ്സലിന് സമ്മാനമായി നല്‍കിക്കൊണ്ടാണ്.

എക്സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ താക്കോല്‍ കാറിന്‍റെ താക്കോല്‍ ജയ്സലിന് കൈമാറി. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്സും കാര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, മേയര്‍ തോട്ടത്തില് രവീന്ദ്രന്‍, കളക്ടര്‍ യു.വി ജോസ് തുടങ്ങിയവര് പങ്കെടുത്തു.  ഈ സമ്മാനത്തില്‍ സന്തോഷമുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനമെന്നും ജെയ്സല്‍ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like