ലേഖനം:പ്രളയകെടുതിയിൽ നിന്ന് രെക്ഷപെട്ടവരോട് | ഷിജു മാത്യു

ഒരിക്കൽ അഹങ്കാരിയായ ജന്മിയുടെ മുന്നിൽ അടിയാൻ തന്റെ ദുരവസ്ഥ പറയാൻ ചെന്നു.

അടിയങ്ങൾ ദിവസങ്ങളായി പട്ടിണിയിൽ അന്ന് തമ്പ്രാ, അങ്ങ് കനിയണം, വല്ലോം തന്നു സഹായിക്കണം എന്ന്.

അപ്പോൾ ജന്മി ചോദിച്ചു…കോര, നീ ഈശ്വരനിൽ വിശ്വസിക്കുന്നുണ്ടോ.. തീർച്ചയായും ഉണ്ട് തമ്പ്രാ- കോരന്റെ മറുപടി;

അപ്പോൾ എന്നെ ഒരു ജന്മിയും നിന്നെ ഒരു പട്ടിണിക്കാരനും ആയി സൃഷ്ടിച്ചതാരാ…ജന്മി ചോദിച്ചു

ഈശ്വരൻ ആണ് തമ്പ്രാ എന്ന് അടിയാൻ മറുപടിയും പറഞ്ഞു.

അപ്പോൾ ഇപ്പോൾ നിന്നെ ഞാൻ സഹായിച്ചാൽ ഈശ്വരന്റെ ഇഷ്ടത്തിന് ഞാൻ എതിര് നില്കുന്നത് പോലെ ആകില്ലേ കോര, അപ്പോൾ എനിക്ക് ഈശ്വര കോപം ഉണ്ടാവില്ലേ;  പാവം കോരൻ മറുപടി പറയാൻ കഴിയാതെ നിശ്ചലനായി നിന്നു.

കഴിഞ്ഞ ആഴ്ചകളിലെ വെള്ളപൊക്ക ദുരന്തത്തിൽ  അനേകം പേർക് തങ്ങളുടെ ജീവൻ നഷ്ടപ്പെട്ട്, വീട് നഷ്ടപ്പെട്ടു, ഒരുപാട് പേരുടെ സ്വപ്നങ്ങൾ പൊളിഞ്ഞു; നമ്മളിൽ പലരും അതില്കൂടി കടന്നുപോയി രേഖപ്പെട്ടവർ ആകാം ..

എന്നാൽ ഇതുവരെ നാം കാണാത്ത  ഒത്തൊരുമയും സഹകരണവും എല്ലാതലങ്ങളിൽ നിന്ന് കാണുവാൻ കഴിഞ്ഞു .

അതിൽ ജാതിമതവർഗ്ഗ ഭേദം ഇല്ലാതെ നാനാതുറയിൽ നിന്നുള്ളവർ  സഹായിച്ചു, സഹകരിച്ചു, സഹായിച്ചുകൊണ്ടിരിക്കുന്നു . നമ്മുടെ വിശ്വാസ സങ്കടനകളും വെക്തികളുമുൾപ്പെടെ  എല്ലാവരും തന്നെ ഇതിൽ ഭാഗവാക്കായി  എന്ന് പറയുന്നതും നമുക്കൊരു അഭിമാനം ആണ്‌;

എന്നാൽ അതിനു വിപരീതമായി ഈ സമയത്തും ചിലർ ആത്‌മീക കച്ചവടം നടത്തുന്നത് കണ്ടു വേദന തോന്നി

ചിലർ അതിനെ ദൈവകോപമായിട്ടും, ന്യായവിധി ആയിട്ടും ഒക്കെ ന്യായികരിക്കുന്നതു കണ്ടു; എന്നാൽ മധ്യതിരുവിതാങ്കൂരിലെക്കും  പ്രളയം ബാധിച്ചതുകൊണ്ടാകാം  എഴുത്തുകാർക്ക് പലർക്കും പേനയും പേപ്പറും പോയിട്ടു ജീവനും കൊണ്ടോടിയതുകൊണ്ടാകാം,, പിന്നെ അതിനെപ്പറ്റി ഒന്നും എഴുതി കണ്ടില്ല

പക്ഷെ പലപ്പോഴും നമ്മുടെ ചുറ്റുമുള്ള ചിലർക്കെല്ലാം അനർത്ഥങ്ങൾ വരുകയും നമ്മൾ അതിൽ നിന്ന് രക്ഷപെടുകയും ചെയ്യുമ്പോൾ നാം അറിയാതെങ്കിലും അഹങ്കരിച്ചു പോയിട്ടുണ്ടോ;

ചിലരെങ്കിലും മുകളിൽ പറഞ്ഞ ജന്മിയെപോലെ ആയിട്ടുണ്ടോ;

അങ്ങനെ ഒരാൾ തന്റെ സാക്ഷ്യം പറഞ്ഞത് കേട്ടപ്പോൾ വളരെ വിഷമം തോന്നി…ദൈവം എന്റെ വീടിനു നേരെ സംഭവിക്കേണ്ട നാശനഷ്ടങ്ങൾ അയൽക്കാരനായ അവിശ്വാസികു വരുത്തി എന്ന്.

നാം  നമ്മുടെ ദൈവത്തപ്പറ്റി അങ്ങനെ ചിന്തിക്കുന്നത് എത്ര ബാലിശമാണ്.

നമ്മൾ പോലും പലപ്പോഴും പറഞ്ഞിട്ടുണ്ടാകും..ഇന്ന സ്ഥലത്തു അനർത്ഥം ഉണ്ടായതു ദൈവദാസമരേ പീഡിപ്പിച്ചതിന്റെ ഫലം അന്ന് എന്നൊക്കെ.

ഒന്ന് ചിന്തിക്കൂ സഹോദരാ, നശിച്ചു പോയ ആ  വ്യക്തികളിൽ നിന്ന് എന്ത് സവിശേഷത ആണ്  താങ്കൾക്കുള്ളത്. താങ്കൾ ഇന്നും നിലനിൽക്കുന്നത് സ്വന്ത കഴിവുകൊണ്ടാണെന്നു തെറ്റിദ്ധരിക്കുന്നുവോ;

ദൈവം നമ്മളെ ആ സാഹചര്യത്തിൽ നിന്ന് മാറ്റിയത്……മാറിയിരുന്നു ദൈവത്തെ സ്തുതിക്കാൻ മാത്രമല്ല..മറിച്ച അവർക്കൊരു കൈത്താങ്ങായി അവരുടെ ഇടയിലേക് ഇറങ്ങിച്ചെല്ലുവാൻ ആണെന്ന്  നാം മറന്നു പോകരുത്.

ഇപ്പോൾ ദൈവം നമ്മുടെ മുമ്പിൽ സൽപ്രവർത്തികളാൽ യേശുവിനെ വരച്ചു കാട്ടാൻ   ഒരവസരം തന്നിരിക്കുവാന്നു .നാം അത് എങ്ങനാ ഉപയോഗിക്കുന്നു എന്ന് ഈ ദിവസങ്ങളിൽ ചിന്തിക്കുക .

അതുപോലെ തന്നെ നമ്മുടെ സഹായസഹകരണങ്ങൾ നമ്മളുടെ ഇടയിൽ തന്നെ ഒതുങ്ങിപോകാതിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

പ്രാത്ഥനയോട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.