വൈ.പി.ഇ സ്നേഹ സ്പർശം മെഡിക്കൽ ക്യാമ്പ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ ദുരിത മേഖലയിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളുടെ ഒന്നാം ഘട്ടം തിരുവല്ല മേപ്രാൽ ദൈവസഭാ ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ കെ ബെന്നി അധ്യക്ഷത വഹിച്ചു. വൈ.പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എ.ടി. ജോസഫ് പ്രോഗ്രാം പ്രാർത്ഥിച്ചു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സാം ഈപ്പൻ, തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ ഫിന്നി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ചാരിറ്റി ഡിപ്പാർട്ട് മെന്റെയും, തിരുവല്ലാ മെഡിക്കൽ മിഷന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഇരുന്നുറിൽ അധികം ആളുകൾ പങ്കെടുത്തു. ഡോ. ആൽവിൻ മാത്യു, (കാരിത്താസ്) ഡോ. നിഷ എ ആർ (മെഡിക്കൽ മിഷൻ)എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പങ്കെടുത്തു. സ്റ്റേറ്റ് സെക്രട്ടറി മാത്യൂ ബേബി, ട്രഷറർ. ടോം റ്റി. ജോർജ്, ജോ. സെക്രട്ടറി പാസ്റ്റർ ബിനു ചെറിയാൻ, പാസ്റ്റർ ജിജി വി.റ്റി. എന്നിവരുടെ നേതൃത്വത്തിൽ വൈ.പി.ഇ സ്റ്റേറ്റ് ബോര്‍ഡ് അംഗങ്ങളായ പാസ്റ്റർ ഗ്ലാഡ്സൺ ജോൺ, ജെബ്ബേസ്, റോഹൻ, സാബു വാഴകൂട്ടത്തിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like