ദുരിതാശ്വാസം: ശാരോൻ ഉപസമിതിയെ നിയമിച്ചു

തിരുവല്ല:കേരളത്തിലുണ്ടായ പേമാരിയിലും പ്രളയത്തിലും നാശനഷ്ടങ്ങൾ സംഭവിച്ച ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സഭാഹാളുകൾ ,പാഴ്സ നേജുകൾ, വിശ്വാസികളുടെ ഭവന ങ്ങൾ, മറ്റു സ്വത്തുക്കൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശേഖരിക്കാനും സഹായങ്ങൾ ആവശ്യമുള്ളവ കണ്ടെത്താനും ഉപസമിതിയെ സഭാ കൗൺസിൽ നിയമിച്ചു. പാസ്റ്റർ ജോൺസൻ കെ.ശമുവേൽ ചെയർമാനായുള്ള 10 അംഗ സമിതിയെയാണ് ഇന്നലെ കൂടിയ സഭാ കൗൺസിൽ നിയമിച്ചത്. പാസ്റ്റർ വി.ജെ.തോമസ്,ബ്രദർ ജോയി സി.ഡാനിയേൽ, പാസ്റ്റർമാരായ ഫിലിപ്പ് ഏബ്രഹാം, ജോർജ് മുണ്ടകൻ, ബിജു ജോസഫ്, ഏബ്രഹാം മന്ദമരുതി, ബ്രദേഴ്സ് എബി ബേബി, റോഷി തോമസ്, കോശി മാത്യു എന്നിവരാണ് മറ്റ് അംഗങ്ങൾ.
മേൽ പറഞ്ഞ നിലകളിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ച സഭാംഗങ്ങൾ വിശദ വിവരങ്ങൾ കാണിച്ച് സെപ്തംബർ 20 നു മുമ്പ് സഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.ഈ അപേക്ഷകളുടെ മേൽ അന്വേഷണം നടത്തി അർഹരായവർക്ക് സഹായങ്ങൾ നൽകാനാണ് സഭാ കൗൺസിലിന്റെ തീരുമാനം.ഇതിലേക്ക് ധനശേഖരണത്തിനായുള്ള കത്ത് ലോക്കൽ സഭകൾക്ക് ഇതിനകം അയച്ചിട്ടുണ്ട്. സഭയായും വ്യക്തിപരമായും സംഭാവനകൾ എത്രയും വേഗം സഭാ ഓഫീസിൽ എത്തിക്കാൻ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന തുകയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഭ സംഭാവന നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like