ജപ്പാനില്‍ ശക്തമായ ഭൂചലനം; 19 പേരെ കാണാതായി

ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിന്‍ വിമാന സര്‍വീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

post watermark60x60

ജപ്പാനിൽ കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ ശക്തമായ ജെബി ചുഴലിക്കാറ്റ് കഴിഞ്ഞ 25 വർഷത്തിനിടയിൽ ജപ്പാനിൽ ഉണ്ടായ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റ് ആയിരുന്നു. അതിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like