പ്രളയം: വയലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഹായങ്ങൾ വിതരണം ചെയ്‌തു

വയലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ തേവേരി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സഹകരണത്തോടെ ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്‌തു. തേവേരി ശാരോൻ ചർച്ചിൽ വെച്ച് നടന്ന ഈ ദുരിതാശ്വാസ സഹായ പ്രവർത്തനം (05.09.18) ബുധനാഴ്ച രാവിലെ 10.30 ന് ശാരോൻ കൗൺസിൽ മെമ്പറും സെന്റർ ശുശ്രുഷകനുമായ പാസ്റ്റർ ഫിന്നി ജേക്കബ് ഉത്ഘാടനം ചെയ്‌തു. തേവേരി ശാരോൻ സഭാ പാസ്റ്റർ വി. കെ തോമസ് അധ്യക്ഷനായിരുന്നു. വയലാ ശാരോൻ സഭയിൽ നിന്നും സഹോദരന്മാരായ റ്റി.സി. കുഞ്ഞപ്പി , റെജി ജി, ഡി. പാപ്പച്ചൻ, ബിനോയി സി.ബി, പാസ്റ്റർ സാംകുട്ടി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. തേവേരി ശാരോൻ സഭയിലെ 9 കുടുംബങ്ങളടക്കം ആ പ്രദേശത്തുള്ള 67 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്‌തു. അരി ഉൾപ്പെടെ ഉള്ള ആഹാര സാധനങ്ങളും ബക്കറ്റും ശുചീകരണ വസ്തുക്കളുമടങ്ങിയ കിറ്റുകളും ആണ് വിതരണം ചെയ്തത്. വയലാ ശാരോൻ സഭാംഗങ്ങളും വിദേശത്തുള്ളവരും സഹോദരി സഹോദരന്മാരും ചേർന്നാണ് ഈ സഹായത്തിനുള്ള പണം കണ്ടെത്തിയത്. വയലാ ശാരോനിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ 20 പേർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading