ദുരിതർക്ക് ആശ്വാസമായി ചർച്ച് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻറ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ചാരിറ്റി ഡിപ്പാർട്ട്മെൻറ് ദുരിതബാധിതർക്ക് ആശ്വാസമായി. ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയനും,പൂനെ പിംബിരി ചർച്ചും അയച്ച സാധന സാമാഗ്രികൾ കേരളത്തിലെ അർഹരായവർക്ക് വിതരണം ചെയ്തു. ചാരിറ്റി ഡയറക്ടർ പാസ്റ്റർ ഷിജു മത്തായി, സെക്രട്ടറി സജി കുമ്മാട്ടിയും ബോർഡ് അംഗങ്ങളും നേതൃത്വം കൊടുത്തു. മുളക്കുഴ നടന്ന ഒന്നാം ഘട്ട വിതരണ സമ്മേളനത്തിന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് പാസ്റ്റർ വൈ റെജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു. കെ മാത്യു പ്രാർത്ഥിച്ചു. പാസ്റ്റർ ജെ. ജോസഫ് കൗൺസിൽ സെക്രട്ടറി, പാസ്റ്റർ ബിജു തങ്കച്ചൻ പുനെ, ജോസഫ് മറ്റത്തുകാല ബിലിവേഴ്സ് ബോർഡ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് പ്രാർത്ഥിച്ച് ആദ്യ കിറ്റ് കുമരകം സഭാ പാസ്റ്റർ കെ.എസ് മാത്യുവിന് നല്കി. കിറ്റിൻറെ രണ്ടാം ഘട്ട വിതരണം ഹൈറേഞ്ചിൽ കട്ടപ്പന സഭയിൽ നടന്നു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.