കഥ:ചങ്കിന്റെ സുവിശേഷം | റോഷൻ ബെൻസി ജോർജ്

രിക്കൽ ഒരു ചങ്ക് തന്റ്റെ കൂടെ പഠിക്കുന്ന ചങ്കുമായ് സംസാരം ആരംഭിച്ചു. സംസാരം ഇങ്ങനെ.
ചങ്ക്: “അളിയാ, എന്തൊക്കെയുണ്ട്.”
ജിം: “എന്തോ പറയാനാടാ, പോസ്റ്റാ…”
ചങ്ക്: “പുതിയതായ് പിള്ളാരു വന്നിട്ട് ഒറ്റ ഒന്നുപോലുമില്ലലോടാ കൊള്ളാവുന്നെ.”
ജിം: “ആ….”
ചങ്ക്: “എന്താടെ നീ ഇങ്ങനെ, എല്ലാതിനും ഒരു ആ… അല്ലെങ്കിൽ ഒരു ഉം…”
ജിം: “എടാ, നീ ഇനി ക്ലാസ്സിൽ കേറുന്നോ അതോ പോകുവാണോ?”
ചങ്ക്: “ഒന്നും തീരുമാനിച്ചില്ല, അല്ലെങ്കിലും എന്തിനാ ക്ലാസ്സിൽ കേറിയിട്ട്.”
ജിം: “കേറാത്തതിനേക്കാൾ നല്ലതല്ലേ, എന്തെങ്കിലും കേട്ടൂടേ, എനിക്കും വലിയ ഇഷ്ടമൊന്നുമല്ല, പിന്നെ വീട്ടിൽ പോയാലും പോസ്റ്റാ അതാ. പിന്നെ, നീ പാർട്ടി മീറ്റിങ്ങിനു പോയില്ലേ.”
ചങ്ക്: “ഞാൻ പാർട്ടികളിൽ ഒന്നുമില്ല, എനിക്ക് രാഷ്ട്രീയത്തോട് വലിയ താത്പര്യം ഇല്ല.”
ജിം: “ഞാനും ഇല്ലടാ.”
ചങ്ക് ഒന്നു തുറിച്ചു നോക്കി, എന്നിട്ടു ഒന്നു ചിന്തിച്ചു…..
ചങ്ക്: “അളിയാ, അളിയൻ ക്രിസ്ത്യനിയിൽ ഏതാ….”
ജിം: “പെന്തകോസ്താടാ, എന്താ?”
ചങ്ക് പിന്നേയും ഒന്ന് ചിന്തിച്ചു…..
ചങ്ക്: “അതു എന്തുവാ, ഈ മാല ഒന്നും ഇടാത്ത ഗ്രൂപ്പാണോ?”
ജിം: “അങ്ങനെയും വേണമെങ്കിൽ പറയാം, അല്ലാ നീ എങ്ങും പോകാറില്ലേ?”
ചങ്ക്: “എനിക്ക് അങ്ങനൊന്നുമില്ല, മനുഷ്യൻ അത്രയുള്ളൂ!”
ജിം: “എന്നാലും….”
ചങ്ക് ഒന്നും മിണ്ടിയില്ല, എന്നിട്ട് ഒന്നു ചിന്തിച്ചു.
ചങ്ക്: “അളിയാ, ഞാൻ ഒന്നു ചോദിച്ചോട്ടേ നിങ്ങടെ ബൈബിളിൽ പറഞ്ഞിരിക്കുന്നെ സത്യമാണെന്നു നിനക്ക് തെളിയിക്കാൻ പറ്റുമോ?”
ജിം ഒന്നും മിണ്ടിയില്ല, അതുകൊണ്ട് ചങ്ക് തുടർന്നു.
ചങ്ക്: “ഈ യേശുക്രിസ്തുവിനെ പോലെ തന്നെയല്ലെ മറ്റുള്ള ഗുരുക്കന്മാരും? അല്ലെങ്കിൽ വെരെയൊരു കാര്യം, ഈ അരിസ്റ്റോട്ടിലും പ്ലാറ്റൊയും മറ്റും യേശുക്രിസ്തുവിനേക്കാൾ മുൻപെ ജീവിച്ചവരല്ലേ? ഇതെല്ലാം പോട്ടു, യേശുക്രിസ്തു സത്യത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണോ എന്നുപോലും ആർക്കും അറിയില്ല, പിന്നെ എന്തിനാ നിങ്ങൾ യേശു എന്നും പറഞ്ഞ് പുറകെ നടക്കുന്നെ?”
ജിം സംസാരിക്കുവാൻ ഒരുങ്ങി പക്ഷെ അതിന് ഇടം കൊടുക്കാതെ ചങ്ക് തുടർന്നു,
ചങ്ക്: “എടാ, നീ ഒന്നു മനസ്സിലാക്ക് ഈ മതം എന്നു പറഞ്ഞ ഒന്നില്ല, ഇതെല്ലാം മനുഷ്യൻ കെട്ടി ചമച്ച കഥകളാ….”
ചങ്ക് പറഞ്ഞു നിർത്തി.
ജിം: “എടാ, നീ ഇങ്ങനെയങ്ങു കുറെ ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ എന്തുപറയാനാ. പക്ഷെ നീ അവസാനം പറഞ്ഞ ആ കാര്യത്തോട് ഞാനും യോജിക്കുന്നു. ബൈബിളും അതു തന്നെയാ പറയുന്നത്, മതം മനുഷ്യൻ ഉണ്ടാക്കിയതാണെന്നു. ശരിക്കും പറഞ്ഞാൽ ക്രിസ്തു മതം ഒരു മതമല്ല, അത് ഒരു ജീവിതമാണ്. ഏക ദൈവത്തിലുള്ള വിശ്വാസം, ആ ദൈവത്തിന്റ്റെ തേജസ്സായ ക്രിസതുവിൽ ഉള്ള വിശ്വാസം, യേശുവിന്റ്റെ പഠിപ്പിക്കലുകളിൽ അധിഷ്ടിതമായ ജീവിതം, ഇതാണ് ക്രിസ്ത്യനിത്വം, അല്ലാതെ മതമല്ല. ബൈബിൾ ക്രിസ്ത്യനിത്വത്തെ മതമെന്നല്ല ‘വഴി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു പരിധി വരെ ക്രിസ്ത്യനിത്വം മതവത്കരിക്കപ്പെട്ടു എന്നു പറയാം പക്ഷെ അതിന്റ്റെ വിശ്വാസങ്ങളിൽ മാറ്റം സംഭവിച്ചിട്ടില്ല.”
ചങ്ക്: “അളിയാ, അളിയനു ഇത്രയും വിവരമുണ്ടെന്നു ഞാൻ അറിഞ്ഞില്ല. കേട്ടിട്ടു പ്രാന്ത് പിടിക്കുന്നു, മതിയേ….”
ജിം: “എടാ, നീ ഇതോക്കെ എന്നെ കൊണ്ട് പറയിപ്പിച്ചതല്ലേ.”
ചങ്ക് പിന്നെയും ഒന്നു ചിന്തിച്ചു, എന്നിട്ട് ഇങ്ങനെ പറഞ്ഞു.
ചങ്ക്: “ഹഹ കൊള്ളാം കൊള്ളാം, നീ ബുദ്ധിപൂർവ്വമായി എന്റ്റെ പ്രധാന ചോദ്യത്തെ വളെച്ചു കെട്ടി, ഈ യേശുക്രിസ്തു സത്യത്തിൽ ജീവിച്ചിരുന്നു എന്നതിന് തെളിവ് എന്താണ്?”
ജിം: “നീ മാത്രമേ ഈ ആന മണ്ടത്തരം ചോദിക്കൂ. നീ ചരിത്രത്തിൽ നടന്ന ഗാലിക്ക് യുദ്ധത്തിൽ വിശ്വസിക്കുന്നുണ്ടോ? അതിനു 7 പ്രധാന ലിഖിതങ്ങൾ മാത്രമേയുള്ളൂ, ക്രിസ്തുവിന്റ്റെ ചരിത്രത്തിനാകട്ടെ 5400+ ഗ്രീക്ക് മാനസ്ക്രിപ്റ്റുകളും, 10,000+ ലാറ്റിൻ, സിറിയൻ, കോപ്റ്റ്(അറബ്) മാനസ്ക്രിപ്റ്റുകളും ഇന്നു ലോകത്തിൽ ഉണ്ട്. എല്ലാം AD 4 നൂറ്റാണ്ട്-നും മുൻപുള്ളവ. ഇത്രയും തെളിവ് മതിയോ. നീ ഈ ചോദിച്ച ചോദ്യം ഇക്കാലത്തു കടുത്ത നീരീശ്വരവാദികൾ പോലും ചോദിക്കാറില്ല.”
ചങ്കിന് പ്രത്യുത്തരം ഇല്ലായിരുന്നു. പെട്ടെന്നു എന്തോ മറന്നതു പോലെ ചങ്ക് തന്റ്റെ പോക്കറ്റിൽ തിരഞ്ഞു. എന്നിട്ട് ജിമിനെ ഒരു അധാളിപ്പോടെ നോക്കി, എന്നിട്ട് പറഞ്ഞു.
ചങ്ക്: “ശെ, അതു കളഞ്ഞുപോയടാ.”
ജിം: “എന്ത്?”
ചങ്ക്: “ഒരു കുറ്റി.”
ജിം: “നീ വലികുമോ?”
ചങ്ക്: “എന്തൊരു ചോദ്യമാടേ, വലിയും കുടിയും എല്ലാം ഉണ്ട്. ഇതൊക്കെ ഇല്ലെങ്കിൽ എന്തു ജീവിതം.”
ജിം: “ക്യാൻസർ വരുമെന്നാ ഗവേഷണങ്ങൾ പറയുന്നത്.”
ചങ്ക്: “അറിയാം, പക്ഷെ ഇതൊക്കെ ഇല്ലെങ്കിൽ എന്ത്, ഒരൊറ്റ ജീവിതം, അതു പൊളിയായി തന്നെ തീർക്കണം.”
ജിം: “എടാ ഞാൻ ഒന്നു പറഞ്ഞോട്ട്, നിന്റ്റെ ഈ ദാഹം തീരില്ല. ദൈവത്തിലേ മനുഷ്യനു പൂർണ്ണ സമാധാനം കിട്ടു.”
ചങ്ക്: “നീ എന്തോനടേ പറയുന്നെ.”
ജിം: “നീ എങ്ങനെ വിചാരിച്ചാലും ശരി.”
ചങ്ക് ഒന്ന് ചിന്തിച്ചു, എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.
ചങ്ക്: “അളിയാ, നീ ഈ ദൈവം എന്നൊക്കെ പറയുന്നില്ലേ, ഈ ദൈവത്തെ കാണാൻ പറ്റുമോ? അല്ലെങ്കിൽ അറ്റലീസ്റ്റ് കേൾക്കാൻ പറ്റുമോ?”
ജിം: “പറ്റും!”
അതു ചങ്കിന് ഒരു പുതിയ അറിവ് ആയിരുന്നു.
ജിം: “ഞാൻ പറയുന്ന ഈ യേശു സംസാരിക്കുന്ന ദൈവമാണ്, തന്നെ അന്വേഷിക്കുവാൻ തയാരാവുന്നവർക്ക് യേശു വെളിപ്പെടും, വെളിപ്പെട്ടിട്ടുണ്ട്. നേരിട്ട് അല്ലെങ്കിൽ സ്വപ്നത്തിൽ അല്ലെങ്കിൽ ബൈബിളിലൂടെ സംസാരിക്കും. എനിക്ക് പലപ്പോഴും ബൈബിളിൽ കൂടി ദൈവം ഉത്തരം തന്നിട്ടുണ്ട്. ഞാൻ പ്രാർത്ഥനയിൽ ഒരു ചോദ്യം ചോദിച്ചിട്ട്, ബൈബിൾ തുറക്കുമ്പോൾ എന്റ്റെ ഉത്തരം അതിൽ കാണും. അത്ഭുതമായി തോനുന്നില്ലേ? നിന്നോടും സംസാരിക്കും.”
ചങ്ക് ഒന്നു മിണ്ടിയില്ല.
ജിം: “ഇതു സത്യമാണോ എന്ന് എങ്ങനെ മനസ്സിലാക്കും എന്നായിരിക്കും ചിന്തിക്കുന്നത്.”
ചങ്ക് പിന്നെയും ഒന്നും മിണ്ടിയില്ല.
ജിം: “ഞാൻ തന്നെ ഉത്തരം പറയാം, ബൈബിൾ വായിച്ചു നോക്കുന്നതിലൂടെ.”
ചങ്ക് വായ് തുറന്നു.
ചങ്ക്: “ഹഹ കൊള്ളാം, മതം മാറ്റം അല്ലേ.”
ജിം: “അതിനു നിനക്ക് മതമില്ലല്ലോ.”
ചങ്കിനും അതു ശരിയാണെന്നു തോന്നി. ചങ്ക് പറഞ്ഞു.
ചങ്ക്: “ബെൽ അടിക്കാറായി, ഞാൻ പോകുവാ, ചുമാ ഒന്നു കറങ്ങാൻ.”
ഇത്രയും പറഞ്ഞുകൊണ്ട് ചങ്ക് പോയി, ജിം ക്ലാസ്സിലേക്ക് നടന്നു.
ഇവിടെ സംഭാഷണം നിൽക്കുന്നു. ചങ്ക് ഒരുപക്ഷെ ബൈബിൾ വാങ്ങുമോ? അതോ ഇതെല്ലാം തള്ളിക്കളയുമോ? ചങ്ക് തന്നോട് സംസാരിക്കുവാനും തന്റ്റെ പാപത്തിൽ നിന്ന് തന്നെ സ്വതന്ത്രനാക്കുവാനും ശക്തിയുള്ള യേശുവിനെ കർത്താവായ് സ്വീകരികുമോ? അതോ തന്റ്റെ കുത്തഴിഞ്ഞ ജീവിതത്തിൽ തുടരുമോ?

(ഇതൊരു സാങ്കല്പിക കഥ മാത്രമാണ്, പക്ഷെ ഇതിന് ചില കഥകളോട് സാമ്യം ഉണ്ടെന്നു വന്നേക്കാം.)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.