ലേഖനം:പുതിയതൊന്നും പുത്തനുണർവും | ബ്ലെസ്സൺ,ഡെൽഹി

നവ പെന്തിക്കോസ്തു ഇതര വിഭാഗങ്ങളുടെ ആരാധനകൾ തലമുറകൾ കൈമാറിയപ്പോൾ കൈമോശം വന്നുവോ ?

ദാവീദ് ദൈവസന്നിധിയിൽ പറയുന്നു.
സങ്കീർത്തനങ്ങൾ 51:10 ദൈവമേ,നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
മനുഷ്യന്റെ ബലഹീനതയെ ദാവീദ് ഇവിടെ ഭംഗിയായി പറഞ്ഞിരിക്കുന്നു എന്ന് കാണുവാൻ കഴിയും.
“സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ”

രക്ഷയും രക്ഷയുടെ അനുഭവും വിട്ടു.അനുഗ്രഹവും അത്ഭുതവും എന്ന പുതിയ അനുഭവത്തിലൂടെ സഭ നടക്കുന്നില്ലെയോ എന്നൊരു തിരിഞ്ഞു നോട്ടം നല്ലതായിരിക്കും.വചനത്തിന്റെ മറ്റും ഭാവവും മാറി രക്ഷ എവിടെ പോയി.രക്ഷയുടെ സുവിശേഷമോ അതോ അനുഗ്രഹത്തിന്റെ സുവിശേഷമോ ഏതാണ് നാം കൈ കൊള്ളേണ്ടത് ? മറ്റു ചിലർ കോഴിയാണോ മുട്ടയാണോ
ആദ്യം ഉണ്ടായത് എന്ന ചിന്തയിലാണ്‌. പിതാവ് വേണോ പുത്രൻ വേണോ സംശയത്തിലാണ് പോക്ക്. യാത്രയുടെ പേര് “ആത്മീയ യാത്ര”
യേശുവിനെ അറിയാത്തവരും വചനം മനസ്സിലാകാത്തവരും എന്നെ പറയുവാൻ കഴിയു.
വചനത്തിന്റെ ലക്‌ഷ്യം
മാറി ദൈവരാജ്യത്തിന്റെ ആദായത്തിന്റെ വിഷയം എന്റെ ആദായത്തിന്റെ വിഷയമാക്കി തീർത്തു നവ സമൂഹം.വചനം പറയുന്നവന്റെ വിഷയവും മാറി കേൾക്കുന്നവന്റെ വിഷയവും മാറി.ജീവരക്ഷയ്ക്കു പണിത പാലം
ഇന്ന് തൂക്കു പാലമാണ് നൂലിന്മേൽ ആണ്.അനുഗ്രഹം എന്ന നൂലിന്മേൽ അതിനെ കെട്ടുവാൻ പിശാച് വീണ്ടും വിജയിച്ചോ ?
വചനം ഇന്ന് ക്രിയ ചെയ്യുന്നുവോ ?
ഇല്ലെങ്കിൽ എന്തുകൊണ്ട് ?
മുന്കാലങ്ങളിലും അധികമായി
സുവിശേഷ മാധ്യമങ്ങൾ വർദ്ധിച്ചു എങ്കിലും ആനുപാതികമായി രക്ഷയുടെ അനുഭവത്തിലേക്ക് കടന്നു വരുന്നവർ കുറവാകുന്നു എന്ന സത്യം മറഞ്ഞിരിക്കുന്നില്ല. എന്താണ് കാരണം.
വചനം ക്രിയ ചെയ്യുന്നില്ല എന്നുതന്നെ വേണം മനസ്സിലാക്കുവാൻ.
അപ്പോഴും എന്തുകൊണ്ട് എന്ന ചിന്ത ചോദ്യമായി നില്കുന്നു.
പൗലോസ് അപ്പോസ്തോലന്റെ
ഇപ്രകാരം വചനത്തോടുള്ള കേൾക്കുന്നവന്റെയും പറയുന്നവന്റെയും
സമീപനത്തെ കുറിച്ചിരിക്കുന്നു.

1 തെസ്സലൊനീക്യർ 1:5 ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെനിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.
1:6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു. പൗലോസ് അപ്പോസ്തലൻ പറയുന്നു
സുവിശേഷം വചനമായി മാത്രമല്ല,പിന്നെയോ ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു സ്തോത്രം.
അപ്രകാരം വചനം ശ്രവിച്ചിരുന്നവർ
1 തെസ്സലൊനീക്യർ 2:13 ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

“മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ”

തെറ്റുകളെ തിരുത്തുവാൻ കഴിയേണം. കൊടുക്കുന്നതിനെയും വാങ്ങുന്നതിനെയും നാമൊന്നു ശോധന ചെയ്യണം. ദാവീദിന്റെ വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നമ്മുക്കും ഒന്നാഗ്രഹിക്കാൻ കഴിയേണം.

സങ്കീർത്തനങ്ങൾ 51:10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.