ലേഖനം:നുകത്തിൻ കീഴിലെ സ്വാതന്ത്ര്യം | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

നുകം ബന്ധനത്തിന് ഒരു പര്യായം തന്നെയാണ്, ഈ നുകം സ്വാതന്ത്ര്യത്തിന്റെ ആഘോഷം എന്നാണ് പ്രവാചകനായ യിരെമ്യാവിന്റെ ഭാഷ്യം, യിരെമ്യാവ് ദൈവ കോപത്തിന്റെ വടി കൊണ്ടുള്ള  കഷ്ടം കണ്ട പുരുഷൻ എന്നു സ്വയം വിശേഷിപ്പിക്കുന്നു, കഷ്ടതയും, അരിഷ്ടതയും കയ്പ്പും ഒരുപാട് അനുഭവിച്ച പ്രവാചകൻ പ്രാണൻ ഉള്ളിൽ ഉരുകിയിട്ട്  രാവും പകലും കരയേണ്ടതിന് തലയേ വെള്ളവും കണ്ണ് നീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് ആഗ്രഹിച്ച മനുഷ്യൻ,യഹോവയുടെ വചനം ഇടവിടാതെ നിന്ദക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു താൻ പറയുന്നത് ഞാൻ ഇനി അവനേ ഓർക്കുകയില്ല അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ ഈ ആത്മനുകം   ഉയരത്തിൽ നിന്ന് അവൻ എന്റെ അസ്തികളിൽ  അയക്കുന്നു അതു എന്റെ അസ്തികളിൽ അടക്കപ്പെട്ടിട്ട് തീ കത്തും പോലെ ഇരിക്കുന്നു , നുകത്തിനായ് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന തന്റെ സാക്ഷ്യം, ബാല്യത്തിലേ നുകം ചുമക്കുന്നത് ഒരു പുരുഷന്നു നല്ലത് അവൻ അതു അവന്റെ മേൽ വെച്ചിരിക്കയാൽ  യഹോവയുടെ രക്ഷക്കായി കാംക്ഷിച്ചുകൊണ്ട് അവൻ തനിച്ചു മൌനം ആയിരിക്കട്ടെ, പ്രവാചക ഗണത്തിൽ ഏറെ അവഗണിക്കപ്പെട്ട,അപമാനിക്കപ്പെട്ട, ഉപദ്രവിക്കപ്പെട്ട കിണറിന്റെ ആഴങ്ങളിലേക്ക് താഴ്ത്ത്പെട്ട പ്രവാചകനായിരുന്നു യിരെമ്യാവ്  എന്നിട്ടും  എന്തെ മറ്റ് പ്രവാചകന്മാരെപ്പോലെ അനുരജ്ഞനത്തിന്റെ പാത താൻ  സ്വീകരിച്ചില്ല , അതിന് കാരണം തന്റെ മേൽ ഉണ്ടായിരുന്ന നുകം തന്നെ  മനുഷ്യർക്കാർക്കും ബന്ധിച്ചു നിർത്തുവാൻ കഴിയുമായിരുന്നില്ല തന്റെ അസ്ഥിക്കുള്ളിൽ അടക്കപ്പെട്ട ദൈവീക അഗ്നി, താൻ ആത്മനുകത്തിൻ കീഴിലേ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു. ( യെരമ്യാ 9 :1, 20 : 7-9,വിലാപങ്ങൾ 3:27),

പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്ന  ചോദ്യത്തിനു ശിഷ്യരുടെ മറുപടിയിൽ യിരമ്യാവുമായി യേശുവിന് സാമ്യം ഉണ്ടെന്നത് വളരെ വ്യെക്തം ആണ് .  കരയുന്ന, ദൈവ പ്രമാണത്തെയും നിതിയെയും അലക്ഷ്യമാക്കുന്നവർക്കു നേരെ ചാട്ടവാറെടുക്കുന്ന, ആലയത്തേ കുറിച്ചുള്ള എരിവു തിന്നു കളയുന്ന യിരമ്യാവിന്റെ അതേ ആത്മാവിൽ യേശു പറയുന്നു എന്റെ നുകം ഏറ്റു കൊണ്ട് എന്നോടു പഠിപ്പീൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും. എന്റെ നുകം മ്യദുവും എന്റെ ചുമട് ലഘുവും ആകുന്നു എന്ന് ( മത്തായി 16 :14, 11 :29,30.)   ഇരുട്ടിലും കഷ്ടതയിലും ഇരുന്നിരുന്ന ജനത്തിന്റെ കണ്ണിൽ  നിന്ന്  തിമിരവും,   തോളിൽ നിന്ന് നുകവും നീക്കുന്നവൻ, താൻ ഒരിക്കൽ പള്ളിയിൽ ഉപദേശിച്ചിരിക്കുമ്പോൾ 18 വർഷമായി സാത്താൻ ബന്ധിച്ചിരുന്ന  ഒരു സ്ത്രീ  ക്രിസ്തുവിന്റെ  വചനത്താൽ വിശ്വാസം പ്രാപിച്ച അബ്രാഹാമിന്റെ മകളായി ബന്ധനം അഴിയപ്പെട്ടവളായി തീരുമ്പോൾ അതിനേ വിരോധിക്കുന്ന പരീശ സമൂഹം, ക്രിസ്തു ആ സമൂഹത്തേ ലജ്ജിപ്പിച്ചാണ് യാത്ര അയക്കുന്നത്, (ലൂക്കോസ് 13 : 11-17)   തനിക്കുള്ളവരെ വചനത്താലും ആത്മാവിനാലും ശുദ്ധീകരിച്ച് തന്നിലേക്ക് വേർതിരിക്കുമ്പോൾ, നാളിതുവരേ കർത്ര്യത്വം നടത്തിയിരുന്ന പാപത്തിന്റെ നുകങ്ങൾ   വിശ്വാസ വചനങ്ങളിലൂടെയും  പരിശുദ്ധാത്മാവിന്റെ  പുഷ്ഠിയിലൂടെയും   തകർന്നു പോകയും  തുടർന്ന് സകല സത്യത്തിലൂടെയും  വഴി നടത്തപ്പെടുകയും ചെയ്യുന്നു , ഇതു വരെ അവ്യക്തവും അത്ര്യപ്തവും  ശുന്യവും ആയിരുന്ന നമ്മുടെ ജീവിതം പാപ രാഗ മോഹമാകുന്ന നുക നീയന്ത്രണത്തിൽ നിന്ന് വിടുവിക്കപ്പെടെണ്ടിയിരിക്കുന്നു,

18 വർഷം ബന്ധിക്കപ്പെട്ടു പിശാചിന്റെ പാപനുകം നിമിത്തം നിവരുവാൻ കഴിയാതിരുന്ന സ്ത്രീയേപോലെ ആയിരിക്കുന്നവരോട് ക്രിസ്തു ആഹ്വാനം ചെയ്യുന്നത് എന്റെ നുകം ഏൽക്കുവാൻ മനസ്സുണ്ടോ, ആത്മസഹായത്താൽ രേഖപ്പെടുത്തിയ ഇന്നും ജീവനും ചൈതന്യവും തുളുമ്പുന്ന വചനങ്ങൾക്ക് ഹ്ര്യദയം ചായ്ച്ചുകൊടുക്കുവാൻ ഒരുക്കമോ എങ്കിൽ നിശ്ചയം ആ ആത്മാവ് നിന്നേ സകല സത്യത്തിലൂടെയും വഴി നടത്തും. ജീവിതത്തിന്റെ സമസ്ഥമേഖലകളിലും യേശുവിനേ കർത്താവായി വാഴിക്കേണ്ടതിന് ആത്മ സഹായം കൂടിയേ തീരു. 1കോരി 12:3, അങ്ങനെ ക്രിസ്തുവിന്റെ നുകം ഏറ്റ് തന്നോട് ചേർന്നു സ്വയമരണത്തിന്റെ, സ്വയം ശൂന്യമാക്കുന്ന ശ്രേഷ്ഠ പാഠങ്ങൾ പഠിക്കുവാൻ ക്രിസ്തു ആഹ്വാനം ചെയ്യുന്നു. (ഫിലി 2 :5-9, റോമർ 6 :4-6) ക്രിസ്തു യേശു  മലയിൽ കയ്യറി ഒപ്പം ഇരുന്നവരോടും പറഞ്ഞു തുടങ്ങിയതും ഇതു തന്നെ  അന്തരംഗത്തിൽ ശൂന്യതയും ,അത്ര്യപ്തിയും അനുഭവിക്കുന്നവരാണോ ? ദുംഖം സഹിക്കുവാനും, വിട്ടുവീഴ്ചയില്ലാതെ നീതിക്കുവേണ്ടിയും എന്റെ നാമത്തിനു വേണ്ടിയും നിലകൊള്ളാൻ തയ്യാറാണോ ? എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ. ലോകം പറയും  ഈ പറഞ്ഞതൊക്കെ തികച്ചും ഭോഷത്വം എന്ന്.  നാം തിരിച്ചറിയണം   ലോകത്തിൽ ഉന്നതമായത് ദൈവത്തിന് അറെപ്പെന്ന്.

post watermark60x60

ഈ ക്രിസ്തു നുകത്താൽ ബന്ധിക്കപ്പെട്ട പൌലോസിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയം ആണ് ലോകമേ നിനക്കു തരുവാൻ കഴിയുന്ന ബന്ധനങ്ങളും, കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണം തോറും സാക്ഷ്യം പറയുന്നു, അത് ക്രിസ്തു നിമിത്തം ആകുന്നു എന്ന  നല്ല ബോദ്ധ്യവും  എനിക്കുണ്ട് , ക്രിസ്തു നുകത്തിൽ നിന്ന് എന്നെ എന്തിനു വേർപെടുത്തുവാൻ കഴിയും, നുകം നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു അറുപ്പാനുള്ള ആടുകളെ പ്പോലെ എണ്ണുന്നു, പക്ഷെ ഞങ്ങളുടെമേൽ നുകം വെച്ചവൻ നിമിത്തം ഇതിലൊക്കേയും പൂർണ്ണജയം പ്രാപിക്കുന്നു.

ക്രിസ്തു തന്റെ ക്രൂശു മരണത്തിലൂടെ പാപക്കടത്തിലായിരുന്ന എന്നെ സ്വതന്ത്രനാക്കിയെങ്കിൽ, തന്റെ ക്രൂശുമരണത്തോട് ഞാൻ ഏകിഭവിക്കുന്ന സ്വയമരണത്തിന് ദിനം തോറും ഞാൻ  ഏൽപ്പിക്കപ്പെടുമ്പോൾ എന്നെ അടക്കി വാഴുന്ന പാപശക്തിയിൽ നിന്ന് ഞാൻ സ്വതന്ത്രനാകപ്പെടുന്നു , ജയാളിയായ ക്രിസ്തുവിന്റെ നുകത്തിൻ കീഴിൽ  ഇങ്ങനെ തന്നെ  അനുഗമിക്കുന്നവന്റെ അവകാശം ആണ്  ഈ സ്വാതന്ത്ര്യ ജീവിത ആഘോഷം.

സ്വതന്ത്ര ഇന്ത്യാ അതിന്റെ 67 സംവത്സരങ്ങൾ പിന്നിടുമ്പോൾ രാജ്യ, ഭാഷാ ജാതി അതിർ വരമ്പുകളില്ലാതെ സകല മനുഷ്യരേയും അടിമകളാക്കുന്ന പാപ നുകത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചവരായവർ  അതിന്റെ എല്ലാ അഭിമാനത്തോടും ധൈര്യത്തോടും മാത്ര്യകാ ജീവിതം നയിക്കുകയും,അത് നീമിത്തം ഞാൻ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായി മാറും  എന്ന  തീരുമാനത്തോടും കൂടി ആകട്ടേ നമ്മുടെ ഈ സാതന്ത്രദിന ചുവടുകൾ..

-ADVERTISEMENT-

-ADVERTISEMENT-

You might also like