ചീഫ് പാസ്റ്റർ എൻ സ്റ്റീഫന്റെ വിയോഗം സഭക്ക് തീരാ നഷ്ടം

റെനി തോമസ്, ഉന്നത്തിങ്കൽ

 

ചെന്നൈ : ദൈവിക നടത്തിപ്പ് പ്രകാരമാണ് പാസ്റ്റർ എൻ സ്റ്റീഫൻ തന്റെ ശുശ്രൂഷകളിൽ മുന്നേറിയത്.

ഏകദേശം 50 ദിവസങ്ങൾക്ക്‌ മുൻപ് ദൈവം തന്നോട് സംസാരിച്ചത് പ്രകാരം വടക്കേ അമേരിക്കയിലെ അലാസ്‌കയിൽ പോയി ദൈവ വചനം പ്രസംഗിക്കുകയും പുതിയ വേല ആരംഭിക്കുകയും അവിടെ പുതിയ ശുശ്രൂഷകരെ നിയമിക്കുകയും ചെയ്തു. അവിടെ നിന്നും ആണ് അദ്ദേഹം യു.എസ് സാർവ്വദേശീയ കൺവൻഷനിൽ പങ്കെടുക്കുവാൻ പോയത്. അങ്ങനെ അവസാനം വരെയും കർത്താവിനു വേണ്ടി എരിഞ്ഞു ശോഭിച്ചു. അപ്പോസ്തലനായ പൗലോസ് പറഞ്ഞത് പോലെ “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.” ഫിലി 1: 21

ദി പെന്തെക്കൊസ്ത് മിഷൻ സഭാധ്യക്ഷൻ പാസ്റ്റർ എൻ.സ്റ്റീഫന്റെ വിയോഗം ദൈവ സഭക്ക് തീരാ നഷ്ടമെങ്കിലും സീയോനു ലാഭം.
2018 ആഗസ്റ്റ് 23 ന് രാവിലെ 6 ന് (ഇന്ത്യൻ സമയം) ലണ്ടനിലെ ബ്രിസ്റ്റോൺ സെന്റർ ഫെയ്‌ത്ത്‌ ഹോമിൽ വെച്ചാണ് കർത്താവിൽ നിദ്രപ്രാപിച്ചത്. കൺവൻഷൻ പ്രാസംഗികനായി വിദേശ പര്യടനത്തിലായിരുന്ന അദ്ദേഹം ആഫ്രിക്കയിലെ സിയേറ ലിയോണിലെ കൺവൻഷനിൽ വെച്ച് ക്ഷീണിതനാവുകയായിരുന്നു. തുടർന്ന് ഫ്രാൻസിലെ കൺവൻഷനിൽ പങ്കെടുത്തതിന് ശേഷം ലണ്ടൻ കൺവൻഷനിൽ പങ്കെടുക്കുവാൻ ഡപ്യൂട്ടി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യുവിനൊടൊപ്പം ബ്രിസ്റ്റോൺ ഫെയ്‌ത്ത്‌ ഹോമിൽ എത്തിയതായിരുന്നു. പെട്ടെന്ന് ശാരീരിക അസ്വസ്ഥത വർദ്ധിച്ചു. എന്നാൽ താൻ നിന്നിരുന്നതായ സ്ഥലത്തു നിന്ന് കൊണ്ട് കുറെ സമയം ആത്‌മാവിൽ നിറഞ്ഞു. തുടർന്ന് തന്നെ കസേരയിൽ ഇരുത്തുകയും ആത്‌മാവിൽ നിറഞ്ഞു കൊണ്ട് മഹത്വത്തിൽ പ്രവേശിക്കുകയുമായിരുന്നു.
തമിഴ്‌നാട്ടിലെ സേലം സ്വദേശിയായ പാസ്റ്റർ എൻ.സ്റ്റീഫൻ സ്വതന്ത്ര പെന്തെക്കൊസ്ത് സഭയിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കേ ഈ അപ്പോസ്തോലിക ശുശ്രൂഷയെക്കുറിച്ച് വെളിപ്പാട് ലഭിക്കുകയും തുടർന്ന് ദൈവ വിളി അനുസരിച്ച് 1979 ൽ താനും തന്റെ മൂത്ത സഹോദരിയും ഈ മഹത്വമേറിയ ശുശ്രൂഷക്കായി വേർതിരിക്കപ്പെടുകയും ചെയ്തു. രണ്ടു വർഷത്തെ ട്രെയിനിങ്ങിനു ശേഷം 1981 ൽ ആദ്യമായി അഡയാർ സെന്ററിലെ അണ്ണാനഗറിലേക്കു തന്നെ ശുശ്രൂഷക്കായി അയച്ചു. അണ്ണാനഗർ വേലയുടെ ആരംഭ നാളുകളായിരുന്നു അത്. വളരെ പ്രതികൂലങ്ങൾ നേരിടേണ്ടി വന്നു. പ്രാഥമിക കാര്യങ്ങൾക്കു പോലും സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല ആകാലത്ത്. എന്നാൽ എല്ലാ പ്രതികൂലങ്ങളെയും നേരിട്ട് അനേക ആത്മാക്കളെ ക്രിസ്തുവിനായി നേടുവാൻ തനിക്കായി. അപ്പോസ്തലന്മാർ കാൽ വെച്ച ദേശം ഒക്കേയും അനുഗ്രഹിക്കപ്പെട്ടതു പോലെ ഇപ്പോൾ അണ്ണാനഗറിൽ സഭക്ക് വലിയൊരു വേല ദൈവം നൽകി. തുടർന്ന് അഡയാർ സെന്ററിലെ വിവിധ സ്ഥലങ്ങളിലും ആൻഡമാന്‍സിലും മറ്റു രാജ്യങ്ങളിലും ശുശ്രൂഷ ചെയ്തു. സെക്കൻഡ്രാബാദ് സെന്റർ പാസ്റ്ററായിരിക്കേ 2001 ൽ നടത്തിപ്പുകാർ തന്നെ അമേരിക്കയിലേക്ക് ശുശ്രൂഷക്കായി അയച്ചു. രണ്ടു വർഷത്തെ വിസക്കാണ് അമേരിക്കൻ എംബസ്സിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഇന്റർവ്യൂ ചെയ്ത അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ തനിക്കു 10 വർഷത്തെ വിസ അനുവദിച്ചു. അങ്ങനെ അമേരിക്കയിലെ വേലയിലും സഭക്ക് അനുഗ്രഹമായിരുന്നു. 39 വർഷത്തോളം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 ൽ അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജോയ്‌ ഫിച്ച് മഹത്വത്തിൽ പ്രവേശിച്ചപ്പോൾ അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്ററായും 2014 ൽ ചീഫ് പാസ്റ്റർ വിൽ‌സൺ മഹത്വത്തിൽ പ്രവേശിച്ചപ്പോൾ ഡെപ്യൂട്ടി ചീഫ് പാസ്റ്ററായും 2015 ൽ ചീഫ് പാസ്റ്റർ വെസ്‌ലി പീറ്റർ മഹത്വത്തിൽ പ്രവേശിച്ചപ്പോൾ ചീഫ് പാസ്റ്ററായും സഭക്ക് നേതൃത്വം നൽകി.


ദൈവിക നടത്തിപ്പ് പ്രകാരമാണ് തന്റെ ശുശ്രൂഷകൾ മുന്നേറിയത്. ഏകദേശം 50 ദിവസങ്ങൾക്ക്‌ മുൻപ് ദൈവം തന്നോട് സംസാരിച്ചത് പ്രകാരം വടക്കേ അമേരിക്കയിലെ അലാസ്‌കയിൽ പോയി ദൈവ വചനം പ്രസംഗിക്കുകയും പുതിയ വേല ആരംഭിക്കുകയും അവിടെ പുതിയ ശുശ്രൂഷകരെ നിയമിക്കുകയും ചെയ്തു. അവിടെ നിന്നും ആണ് അദ്ദേഹം യു.എസ് സാർവ്വദേശീയ കൺവൻഷനിൽ പങ്കെടുക്കുവാൻ പോയത്. അങ്ങനെ അവസാനം വരെയും കർത്താവിനു വേണ്ടി എരിഞ്ഞു ശോഭിച്ചു.
സത്യത്തെയും നീതിയെയും സ്നേഹിച്ചു. ദൈവജ്ഞാനി ആയിരുന്നു അദ്ദേഹം ആത്മാവിന്റെ നടത്തിപ്പ് അനുസരിച്ചു സഭയെ നടത്തി. ആത്മാക്കളോടുള്ള തന്റെ സ്നേഹവും കരുതലും എല്ലാവർക്കും തന്നെ പ്രിയങ്കരനാക്കിത്തീർത്തു.
65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്നതും ഇന്ത്യയിലെ പ്രധാന പെന്തെക്കൊസ്ത് സമൂഹവുമായ ദി പെന്തെക്കൊസ്ത് മിഷൻ 1924 ൽ സിലോണിൽ (ശ്രീലങ്ക) മലയാളിയായ പാസ്റ്റർ പോൾ അപ്പോസ്തോലിക പ്രതിഷ്ഠയുടെയും വിശ്വാസ ജീവിതത്തിന്റെയും പുതിയനിയമ സഭയെപ്പറ്റിയുള്ള ദർശനത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭയാണ് ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്.

നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ, അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ”
(എബ്രാ 13:7)

(പാസ്റ്റർ എൻ സ്റ്റീഫൻ ബിനോയ്‌ കുടുംബത്തോടൊപ്പം)ഫയൽ ചിത്രം

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.