പ്രളയ പ്രതിസന്ധിയിൽ സഹായമായി കൊൽക്കത്ത മലയാളികളും

കേരളത്തിലെ പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി കൊൽക്കത്തയിലും സുമനസ്സുകൾ ഒത്തുചേർന്നു.

പാസ്റ്റർ ഫിന്നി പാറയിൽ, പാസ്റ്റർ ഷിജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഐപിസി സഭകളിലെ സഹോദരങ്ങളാണ് ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. അവിടെ താമസിക്കുന്ന ചില മലയാളികളുടെയും ചുരുക്കം ചില തദ്ദേശീയരുടെയും സഹായത്താൽ അര ടണ്ണിലധികം പുതിയ വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും കേരളത്തിലേക്ക് കയറ്റിയയച്ചു. ഈ സംരംഭത്തിന് ഇവിടുത്തെ ഐപിസി, ചർച്ച ഓഫ് ഗോഡ് സഭകളുടെയും വിവിധ ഹോസ്പിറ്റലുകളിൽ പ്രവർത്തിക്കുന്ന നഴ്സുമാരായ മലയാളികളുടെയും സഹകരണം എടുത്തുപറയേണ്ടതാണന്ന് കേരള ഫ്ളഡ് റിലീഫ് കൊൽക്കത്ത ടീമിനുവേണ്ടി പി.സി. ചാക്കോ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുരയുടെ ശ്രദ്ധ ടീമാണ് ഈ സാധനങ്ങൾ അർഹരായവരിലേക്ക് നേരിട്ട് എത്തിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.