മെഡിക്കൽ സഹായവുമായ് ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ കേരളത്തിലേക്ക്

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങായി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ദുരന്ത മുഖത്തേക്ക്. മെഡിക്കൽ ക്യാമ്പ്, കൗൺസിലിംഗ് എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുന്ന എഴുത്തുപുര ടീമിന് പാസ്റ്റർ മോൻസി കെ വിളയിൽ നേതൃത്വം നൽകും. വെള്ളിയാഴ്ച കേരളത്തിലേക്ക് യാത്രതിരിക്കുന്ന സംഘത്തിൽ ബ്രദർ അനു ചെറിയാൻ പാസ്റ്റർ റെജി തോമസ് റവ. ഷാജി വർഗീസ് പാസ്റ്റർ ഫിലിപ്പ് ജോൺ എന്നിവർ അംഗങ്ങളായിരിക്കും. പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ വിവിധയിടങ്ങളിൽ എഴുത്തുപുര സംഘം ക്യാമ്പ് ചെയ്യും. എംഎൽഎമാരായ ശ്രീ. രാജു എബ്രഹാം ശ്രീ . സജി ചെറിയാൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. എം എസ് രാജേന്ദ്രൻഎന്നിവർ പ്രാദേശിക ക്യാമ്പുകൾക്ക് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര യുടെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ‘ശ്രദ്ധ’യുടെയും ക്രൈസ്സ്‌തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെയും സഹകരണത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ സേവനം ആവശ്യമുള്ളവർ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റരുമായോ, “ശ്രദ്ധ” യുമായോ ഫിന്നീ കാഞ്ഞങ്ങാട് മായോ ബന്ധപ്പെടുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like