കണ്‍ട്രോള്‍ റൂം നമ്പറുകളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹം; അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് 1077 ല്‍ വിളിക്കുക

തിരുവനന്തപുരം:കനത്ത മഴയില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ കാര്യങ്ങള്‍ അതീവഗുരുതരമായി തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് വീടുകളില്‍ ഒറ്റപ്പെട്ടുപോയിരിക്കുന്നത്. കണ്‍ട്രോള്‍ റൂം നമ്പറുകളിലേത് ഉള്‍പ്പടെ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നമ്പറുകളിലേയ്‌ക്കെല്ലാം നിലയ്ക്കാത്ത ഫോണ്‍ കോളുകളുടെ പ്രവാഹമാണ്. അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് 1077ല്‍ വിളിക്കാവുന്നത്. അപകടത്തില്‍പ്പെട്ടവരുടെ സ്ഥലം കണ്ടെത്താന്‍ കഴിയുന്ന നമ്പറാണിത്

ഫോണുകള്‍ പലതും സ്വിച്ച് ഓഫായതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പുറത്തുള്ള ബന്ധുക്കളാണ് ചാനല്‍ ഓഫീസുകളിലടക്കം വിളിച്ച് ഒറ്റപ്പെട്ടുപോയ വീടുകളുടെ സ്ഥാനങ്ങള്‍ പങ്കുവെച്ചത്. ‘താഴത്തെ നിലമുഴുവന്‍ വെള്ളത്തിലാണ്, ഇനിയും കയറി നില്‍ക്കാന്‍ സ്ഥലമില്ല. എങ്ങനെയെങ്കിലും രക്ഷിക്കണേ…’ എന്ന അപേക്ഷയുമായി ബന്ധപ്പെട്ട നമ്പറുകളിലേക്ക് ഇപ്പോഴും ഫോണ്‍കോളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നുര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടേയുള്ളവര്‍ കുടുങ്ങി കിടക്കുന്നത്. ഭക്ഷണമോ, കുടിവെള്ളമോ, മരുന്നുകളോ കിട്ടാതെ ദുരിതത്തിലാണ് ഇവര്‍ കഴിച്ചു കൂട്ടുന്നത്.

മേഖലയില്‍ സൈന്യും, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, നേവി, പോലീസ് എന്നി വിവിധ സംഘങ്ങളുടെ ഏകോപനത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാത്രിയില്‍ മന്ദഗതിയിലായിരുന്ന രക്ഷാപ്രവര്‍ത്തനം നേരം പുലര്‍ന്നതോടെ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: (പത്തനംതിട്ട ജില്ല)

കലക്ടറേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍

കോഴഞ്ചേരി: 04682222221

അടൂര്‍: 04734224826

കോന്നി: 04682240087

മല്ലപ്പള്ളി: 04692682293

റാന്നി: 04735227442

തിരുവല്ല: 04692601303

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.