വേദനിയ്ക്കുന്നവരോടൊപ്പമെന്ന് പി.വൈ.പി.എ; ചരൽക്കുന്ന് ക്യാമ്പ് മാറ്റിവച്ചു

തിരുപ്പല്ല: ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈ.പി.സി.എ യുടെ സ്റ്റേറ്റ് ക്യാമ്പ് റദ്ദ് ചെയ്ത് ക്യാമ്പിനായി സമാഹരിച്ച തുക ദുരിതാശ്വസത്തിനായ് ചിലവിടുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ
ഐ.പി.സി കുമ്പനാട് സെൻറർ പി.വൈ.പി.എ യും സമാന നിലപാടുമായി മുന്നോട്ട് വന്നു. കുമ്പനാട് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 22-24 വരെ നടത്താനിരുന്ന ചരൽക്കുന്ന് ക്യാമ്പ് മാറ്റിവെയ്ക്കാൻ കുമ്പനാട് സെന്റർ പി.വൈ.പി.എ തീരുമാനമെടുത്തു. ക്യാമ്പിന് വേണ്ടി നിലവിൽ സമാഹരിച്ച തുക പ്രളയബാധിതരെ സഹായിക്കുന്നതിനു ഉപയോഗിക്കുവാൻ ആഗസ്റ്റ് 15 ന് കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് മീറ്റിങ്ങ് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതത്തിൽ ജനങ്ങളിലേക്ക് സഹായം എത്തിക്കുവാൻ അടുത്ത ദിവസം മുതൽ കുമ്പനാട് സെന്റർ പി.വൈ.പി.എ നിരവധി കർമപദ്ധതികൾ ആണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.