ലേഖനം:സാക്ഷാൽ സ്വാത്രന്ത്യം | പാസ്റ്റർ റ്റോബി തോമസ്, ബാംഗ്ലൂർ

തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു. (യോഹന്നാൻ 8:31-32)

എന്നാൽ തങ്ങൾ അടിമത്വത്തിൽ ആണെന്ന് അംഗികരിക്കാൻ യഹൂദൻമാർ തയ്യാറായില്ല. അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. (യോഹന്നാൻ 8:33)

എന്നാൽ അവർ അടിമകളാണെന്ന് കർത്താവ് അവർക്ക് ബോധ്യം വരുത്തി. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. (യോഹന്നാൻ 8:34)

post watermark60x60

പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു. (2 പത്രൊസ് 2:19) അടിമകളെങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരെ എങ്ങനെ അടിമത്വത്തിൽ നിന്ന് വിടുവിക്കാൻ കഴിയും എന്ന് താൻ ചോദിക്കുന്നു. “തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു “.

കർത്താവ് പറഞ്ഞു; “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. (യോഹന്നാൻ 8:34) പാപത്തിൽ തുടരുന്നവൻ പാപത്തിന്റെ അടിമയാണ് അഥവാ പാപത്തിന്റെ ദാസനാണ്

നാം അടിമകളാണോയെന്ന് എങ്ങനെ തിരിച്ചറിയാം?
കർത്താവ് പറഞ്ഞു: ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (യോഹന്നാൻ 8:35)

ക്രിസ്തു യേശുവിനാൽ വിടുവിക്കപ്പെട്ട നാം ദൈവത്തിന്റെ പുത്രൻമാരും പുത്രിമാരും ആണ് അഥവാ ദൈവമക്കൾ ആണ് .
നാം ദൈവത്തിന്റെ ഭവനക്കാരാണ് .  ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. (എഫെസ്യർ 2:19)

നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ. (റോമർ 8:17 ) മക്കൾക്ക് ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ഉള്ള ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ബൈബിളിൽ സവിസ്തരം രേഖപ്പെടുത്തിയിരിക്കുന്നു.

യഹൂദൻമാർ തങ്ങളുടെ ആത്മീയ പാരമ്പര്യമാണ് തങ്ങൾ അടിമകളല്ലെന്ന് തെളിയിക്കാൻ കർത്താവിനെ ഉയർത്തിക്കാട്ടിയത്.  അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. (യോഹന്നാൻ 8:33) എന്നാൽ കർത്താവ് പറഞ്ഞു പാരമ്പര്യമല്ല ഇപ്പോൾ നീ എവിടെ പാർക്കുന്നു എന്നതാണ് കാര്യം. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (യോഹന്നാൻ 8:35 )

നാം സ്വാതന്ത്രരോ അതോ അടിമത്വത്തിലോ?
പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. യോഹന്നാൻ 8:36
പുത്രൻമാർ വീട്ടിൽ വസിക്കും. അവർക്ക് പുത്രത്വത്തിന്റെ ആത്മാവുണ്ടാകും.  നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു. (ഗലാത്യർ 4:6-7)

പുത്രത്വത്തിന്റെ ആത്മാവ് നമ്മെ ആദ്യജാതനായ നമ്മുടെ കർത്താവിന്റെ സ്വരൂപത്തോടെ അനുരൂപരാക്കുകയും തന്റെ അവകാശങ്ങൾക്ക് കൂട്ടവകാശികളാക്കുകയും ചെയ്യും.

നാം സാക്ഷാൽ സ്വതന്ത്രരോ?
നാം വീട്ടിൽ പാർക്കുന്നുണ്ടോ?
നാം ദൈവത്തിന്റെ ഭവനമോ? അവന്റെ ഭവനക്കാരോ?

-ADVERTISEMENT-

-ADVERTISEMENT-

You might also like