വൈ.പി സി.എ.ജനറൽ ക്യാമ്പ് മാറ്റി വെച്ച് ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നു

വൈപിസി ജനറൽ ക്യാമ്പ് നടത്താതെ മുഴുവൻ തുകയും ദുരിതാശ്വാസത്തിന്

ചിങ്ങവനം: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ.പി.സി.എ ആഗസ്റ്റ് 23 മുതൽ 25 വരെ തിരുവല്ല മഞ്ഞാടി മർത്തോമാ ക്യാമ്പ് സെന്ററിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ജനറൽ ക്യാമ്പ് ഇന്ന് [ആഗസ്റ്റ് 15 ] കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് മീറ്റിങ്ങ് മാറ്റിവെക്കുവാൻ തീരുമാനിക്കുകയും ജനറൽ ക്യാമ്പിന് വേണ്ടി സമാഹരിച്ച മുഴുവൻ തുക യോടൊപ്പം കൂടുതൽ തുക സമാഹരിച്ച് പ്രളയബാധിതരെ സഹായിക്കുവാൻ തീരുമാനിച്ചു.

ജനറൽ ക്യാമ്പിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ദുരിതബാധിതർക്കും വേദന അനുഭവിക്കുന്നവർക്കും ഒപ്പം നിൽക്കുവാൻ വൈ.പി.സി.എ തീരുമാനിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like